അമ്പലവയൽ :സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ അമ്പലവയൽ പഞ്ചായത്ത് കൺവെൻഷൻ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. കെ ആർ ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.
ഷമീർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനീഷ് ബി നായർ, എ രാജൻ എന്നിവർ ആശംസയർപ്പിച്ചു. പി.ജെ.ആന്റണി, കെ.എൻ സുബ്രഹ്മണ്യൻ എന്നിവർ സംഘടനാപ്രവർത്തനങ്ങൾ വിശദീകരിച്ചു . പി വി ജോർജ് സ്വാഗതവും പി കെ അലവിക്കുട്ടി നന്ദിയും പറഞ്ഞു
*ഭാരവാഹികൾ: കെ ആർ ശിവശങ്കരൻ (പ്രസിഡണ്ട്) എൻ സി കുര്യാക്കോസ് (സെക്രട്ടറി) പി യു സെബാസ്റ്റ്യൻ (ട്രഷറർ)*