ലോക വന ജല കാലാവസ്ഥ ദിനാഘോഷം “തരു തളിരിടട്ടെ ഒരു നീർത്തുള്ളിയിലൂടെ” ശ്രേയസ് ചീരാൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നൂൽപ്പുഴയിൽ സംഘടിപ്പിച്ചു.തോട്ടാമൂല ഫോറസ്റ്റ് ഓഫീസിലെ രതീഷ് ഉദ്ഘാടനം ചെയ്തു.ശ്രേയസ് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ക്ലാസ് എടുത്തു.യുണിറ്റ് വൈസ് പ്രസിഡന്റ് ഉമ്മർ അധ്യക്ഷത വഹിച്ചു.സ്കറിയ, സുശീല,ജമീല,അനുഷ,റഷീദ എന്നിവർ സംസാരിച്ചു.

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണന: കർമ്മസമിതി
പടിഞ്ഞാറത്തറ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ