കൽപ്പറ്റ: ഇന്ത്യൻ മണ്ണിൽ ജനാധിപത്യം കൽതുറുങ്കിലടക്കപ്പെടുന്ന സാഹചര്യമാണ് രാഹുൽ ഗാന്ധിക്കെതിരായി സ്വീകരിച്ച നടപടിയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് അഭിപ്രായപ്പെട്ടു. ഭരണകൂടത്തിൻ്റെ നെറികേടുകൾക്കെതിരെ ശബ്ദിക്കുന്നവരുടെ നാവുകൾ പിഴുതെറിയുന്നത് ഫാസിസമാണ്. ജനാധിപത്യ രീതിയിൽ രാജ്യത്തെ ജനങ്ങൾക്കു വേണ്ടി ശബ്ദമുയർത്തുന്ന വയനാട് ലോക്സഭാംഗം രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ നടത്തിയ പ്രകടനവും വിശദീകരണ യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ സെക്രട്ടറി കെ.ടി.ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ എസ് ബെന്നി മുഖ്യ പ്രഭാഷണം നടത്തി. സി.കെ.ജിതേഷ്, ലൈജു ചാക്കോ, ഗ്ലോറിൻ സെക്വീര, ഇ.വി.ജയൻ, ബി.സുനിൽകുമാർ, കെ.ജി. പ്രശോഭ്, എ.റഹ്മത്തുള്ള തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് കെ.സി.ജിനി, എബിൻ മാത്യു, എൻ.എസ്. സുജേഷ്, എം.ലിതിൻ, കെ.സി.എൽസി, അജോ കുര്യൻ, എ നാജിയ, കെ.പത്മിനി തുടങ്ങിയവർ നേതൃത്വം നൽകി
								
															
															
															
															







