18 കാരിയായ കോളജ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

എടപ്പാള്‍: കുറ്റിപ്പാലയില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂടലൂര്‍ സ്വദേശിനിയും ഡിഗ്രി വിദ്യാര്‍ഥിനിയുമായ അക്ഷയ (18) ആണ് മരണപ്പെട്ടത്. ഇന്നലെ (ബുധന്‍) രാത്രി ഏഴുമണിയോടെയാണ് സംഭവം. വിദ്യാഭ്യാസത്തിനായി കുറ്റിപ്പാലയിലെ അമ്മായിയുടെ വീട്ടിലാണ് അക്ഷയ താമസിച്ചിരുന്നത്.

കോളജില്‍നിന്ന് തിരികെ എത്തിയ വിദ്യാര്‍ത്ഥിനി ആറുമണിയോടെ മുകളിലെ റൂമില്‍ പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ റൂമില്‍ ചെന്ന് പരിശോധിച്ചപ്പോഴാണ് ജനല്‍ കമ്ബില്‍ ഷാള്‍ മുറുക്കി തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കൂടല്ലൂര്‍ സ്വദേശി കൊടക്കാട്ട് വളപ്പില്‍ ഉണ്ണികൃഷ്ണന്റെയും ഷീബയുടെയും മകളാണ് മരണപ്പെട്ട അക്ഷയ. നിലവില്‍ മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലാണ്. ഇന്‍ക്വസ്റ്റ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

രാജ്യത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡി്‍ൽ , വെള്ളിയാഴ്ച ഉപയോ​ഗിച്ചത് 252 ജിഗാവാട്ട് വൈദ്യുതി

രാജ്യത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക് ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത 252 ജിഗാവാട്ടിലെത്തി വെള്ളിയാഴ്ച്ചയാണ് വൈദ്യുതി ഉപഭോഗം 252 ജിഗാവാട്ടിൽ എത്തിയത് 2024 മെയ് 30 ന് രേഖപ്പെടുത്തിയ 249.9 ജിഗാവാട്ടായിരുന്നു ഇത് വരെ

ദേശീയ സൈക്കിൾ പോളോ താരങ്ങളെ ആദരിച്ചു.

ദേശീയ സൈക്കിൾ പോളോ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലയിൽ നിന്നുള്ള താരങ്ങളെയും പരിശീലകനെയും ജില്ല സൈക്കിൾ പോളോ അസോസിയേഷൻ ആദരിച്ചു. അൽത്താഫ് അബ്ദുൽ അസീസ്, മുഹമ്മദ് അൻസിൽ, അഫാഹ് അലി, ഹന്ന ഫാത്തിമ,

മുസ്ലിം ലീഗ് നിർമ്മിച്ച് നൽകിയ വീടുകളിലേക്കുള്ള അവശ്യ സാധനങ്ങൾ നൽകി വെള്ളമുണ്ട സിറ്റി യൂത്ത് ലീഗ് കമ്മറ്റി

മേപ്പാടി:മുസ്ലിം ലീഗ് നിർമ്മിച്ച് നൽകിയ മുഴുവൻ വീടുകളിലേക്കുമുള്ള അവശ്യ സാധനങ്ങൾ നൽകി വെള്ളമുണ്ട സിറ്റി ശാഖാ യൂത്ത് ലീഗ് കമ്മറ്റി. ഭക്ഷണ കിറ്റിൻ്റെ കൈമാറ്റം യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം ട്രഷറർ അസീസ്

ലോക മലമ്പനി ദിനാചരണം നടത്തി

വയനാട് ജില്ല മലമ്പനി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ലോക മലമ്പനി ദിനാചരണം ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ. പി ദിനീഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി ജില്ലാ വെക്ടര്‍

ആപ്പ് സേവനങ്ങൾ തടസപ്പെടില്ല, ബാങ്കിങ് സേവനങ്ങൾ മാത്രമാണ് നിര്ത്തലാക്കിയത്; വിശദീകരണവുമായി പേടിഎം

ആപ്പ് സേവനങ്ങൾ തടസപ്പെടില്ലെന്ന് വിശദീകരണവുമായി പേടിഎം. ബാങ്കിങ് സേവനങ്ങൾ മാത്രമാണ് നിലവിൽ നിർത്തിലാക്കിയിട്ടുള്ളത്. യുപിഐ അടക്കമുള്ള സേവനങ്ങൾ തുടരുമെന്നും പേടിഎം പറഞ്ഞു. പേടിഎം പേമെൻ്റ്സ് ബാങ്കിൻ്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നലെ

ഗൂഗിൾ പേയും ഫോൺ പേയും ഇനി വേണ്ടേ? പുത്തൻ ഫീച്ച‍‌ർ അവതരിപ്പിച്ച് വാട്സ്ആപ്പ്, ഇനി ആപ്പിൽ തന്നെ റീച്ചാ‌‍ർജും ചെയ്യാം!

ഇന്ത്യയിൽ പുതിയ മൊബൈൽ റീച്ചാർജ് സൗകര്യം അവതരിപ്പിക്കാൻ വാട്സ്ആപ്പ്. ഫിൻടെക് സ്ഥാപനമായ പേ യു (PayU) യുമായി സഹകരിച്ച് ജിയോ, എയർടെൽ, ഐഡിയ തുടങ്ങിയ പ്രീപെയ്ഡ് നമ്പറുകൾ ആപ്പിനുള്ളിൽ നിന്ന് നേരിട്ട് റീചാർജ് ചെയ്യാൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.