മാനന്തവാടി:യാക്കോബായ സഭ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക സേവനങ്ങളും പ്രശംസനീയമാണെന്ന് ഒ. ആർ കേളു എം. എൽ.എ അഭിപ്രായപ്പെട്ടു.
പാതിരിച്ചാലിൽ മലബാർ ഭദ്രാസനം നിർമിക്കുന്ന കൂട് എന്ന പേരിൽ ക്യാൻസർ രോഗികൾക്കായി നിർമിക്കുന്ന ഗൈഡൻസ് സെൻ്ററിൻ്റെ ശിലാ സ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ.
ചടങ്ങിൽ ഭദ്രാസന മെത്രാപോലിത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി, എടവക പഞ്ചായത്ത് പ്രസിഡൻ്റ് എച്ച്.ബി പ്രദീപ് മാസ്റ്റർ, വൈസ് പ്രസിഡൻ്റ് ജംഷീറ ഷിഹാബ്,
ഭദ്രാസന സെക്രട്ടറി ഫാ. ഡോ. മത്തായി അതിരംപുഴ, ഫാ. ജെയിംസ് ചക്കിട്ടക്കുടി, ജില്ലാ പഞ്ചായത്തംഗം കെ.വിജയൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. വിജോൾ, ഭദ്രാസന ജോയിൻ്റ് സെക്രട്ടറി ബേബി വാളാംങ്കോട്ട്, ജെക്സ് സെക്രട്ടറി ഫാ. ബേബി ഏലിയാസ്, ട്രഷറർ ജോൺസൺ കോഴാലിൽ, പ്രസംഗിച്ചു. കൂട് ഡയറക്ടർ ഫാ. ബിജുമോൻ ജേക്കബ് സ്വാഗതവും, സെക്രട്ടറി ജോൺ ബേബി നന്ദിയും പറഞ്ഞു.
ഫാ.ബേബി പൗലോസ് ഓലിക്കൽ, ഫാ. എൽദോ കൂരൻ താഴത്ത് പറമ്പിൽ,കെ.എം ഷിനോജ്, ബിനു മാടേത്ത്, ബൈജു തൊണ്ടുങ്ങൽ എന്നിവർ
നേതൃത്വം നൽകി.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







