ജില്ലാ ആസൂത്രണ സമിതി വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കി

ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ ജില്ലയിലെ 15 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. 2023- 24 വര്‍ഷത്തെ പദ്ധതികള്‍ക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കിയത്. കല്‍പ്പറ്റ നഗരസഭ, സുല്‍ത്താന്‍ ബത്തേരി, പനമരം ബ്ലോക്ക് പഞ്ചായത്തുകള്‍, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, കണിയാമ്പറ്റ, വെങ്ങപ്പള്ളി, മേപ്പാടി, നൂല്‍പ്പുഴ, മീനങ്ങാടി, എടവക, തൊണ്ടര്‍നാട്, വെള്ളമുണ്ട, തവിഞ്ഞാല്‍ ഗ്രാമ പഞ്ചാത്തുകളുടെയും പൊതു വിഭാഗം, പട്ടികജാതി, പട്ടിക വര്‍ഗ്ഗ ഉപ പദ്ധതി എന്നിവയില്‍ ഉള്‍പ്പെടുന്ന വിവിധ പദ്ധതികള്‍ക്കാണ് ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്.

ജില്ലാ പഞ്ചായത്ത് 209 പദ്ധതികള്‍ അവതരിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി നിര്‍ദ്ദേശിച്ച സംയുക്ത പദ്ധതികളായ ഭിന്നശേഷി സ്‌കോളര്‍ഷിപ്പ്, ക്ഷീര കര്‍ഷകര്‍ക്കുള്ള സബ്‌സിഡി, ഭവന നിര്‍മ്മാണ പദ്ധതി, നെല്‍കൃഷി വികസനം തുടങ്ങിയ മുന്‍ഗണനാ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിരുന്നു. കല്‍പ്പറ്റ നഗരസഭ 245 പദ്ധതികള്‍ക്ക് അവതരിപ്പിച്ചു. മാലിന്യ സംസ്‌കരണം, ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡി, ഭിന്നശേഷി സ്‌കോളര്‍ഷിപ്പ് എന്നീ പദ്ധതികള്‍ അവതരിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് 114 പദ്ധതികള്‍ അവതരിപ്പിച്ചു. ഭവന നിര്‍മ്മാണം, ഭിന്നശേഷി സൗഹൃദ പദ്ധതികള്‍, ക്ഷീരകര്‍ഷകര്‍ക്കുളള സബ്സിഡി വിതരണം തുടങ്ങിയ പദ്ധതികളും അംഗീകാരം നേടി. പനമരം ബ്ലോക്ക് പഞ്ചായത്ത് 94 പദ്ധതികളാണ് അവതരിപ്പിച്ചത്. ഷീ ഹെല്‍ത്ത് പദ്ധതി, സഞ്ചിക്കുന്ന മൃഗാശുപത്രി, സഞ്ചരിക്കുന്ന ആതുരാലയം തുടങ്ങിയ പദ്ധതികള്‍ക്ക് അംഗീകാരം നേടി.
പുല്‍പ്പള്ളി പഞ്ചായത്ത് 138 പദ്ധതികല്‍ അവതരിപ്പിച്ചു. ഭവന നിര്‍മ്മാണ പദ്ധതി, ക്ഷീരകര്‍ഷകര്‍ക്കുളള സബ്സിഡി വിതരണം, സഞ്ചിക്കുന്ന മൃഗാശുപത്രി തുടങ്ങിയ പദ്ധതികള്‍ക്ക് അംഗീകാരം നേടി. മുള്ളന്‍കൊല്ലി പഞ്ചായത്ത് 130 പദ്ധതികള്‍ അവതരിപ്പിച്ചു. ക്ഷീരകര്‍ഷകര്‍ക്കുളള സബ്സിഡി വിതരണം, സഞ്ചിക്കുന്ന മൃഗാശുപത്രി, അംബേദ്ക്കര്‍ കോളനി വികസനം തുടങ്ങിയ പദ്ധതികള്‍ക്ക് അംഗീകാരം നേടി. കണിയാമ്പറ്റ പഞ്ചായത്ത് 192 പദ്ധതികള്‍ അവതരിപ്പിച്ചു. നെല്‍കൃഷി വികസനം, ഭവന നിര്‍മ്മാണം, സമഗ്ര കോളനി വികസനം തുടങ്ങിയ പദ്ധതികള്‍ക്ക് അംഗീകാരം നേടി. വെങ്ങപ്പള്ളി പഞ്ചായത്ത് 121 പദ്ധതികള്‍ അവതരിപ്പിച്ചു. ഭവന നിര്‍മ്മാണം, ക്ഷീരകര്‍ഷകര്‍ക്കുളള സബ്സിഡി വിതരണം, നെല്‍കൃഷി വികസനം തുടങ്ങിയ പദ്ധതികള്‍ക്ക് അംഗീകാരം നേടി. നൂല്‍പ്പുഴ പഞ്ചായത്ത് 207 പദ്ധതികള്‍ അവതരിപ്പിച്ചു. ഭവന പദ്ധതി, ടൂറിസം, ക്ഷീരകര്‍ഷകര്‍ക്കുളള സബ്സിഡി വിതരണം, നെല്‍കൃഷി വികസനം തുടങ്ങിയ പദ്ധതികള്‍ക്ക് അംഗീകാരം നേടി. മേപ്പാടി പഞ്ചായത്ത് 186 പദ്ധതികള്‍ അവതരിപ്പിച്ചു. ഭവന നിര്‍മ്മാണം, നെല്‍കൃഷി വികസനം, കാര്‍ഷിക യന്ത്രവല്‍ക്കരണം തുടങ്ങിയ പദ്ധതികള്‍ക്ക് അംഗീകാരം നേടി. മീനങ്ങാടി പഞ്ചായത്ത് 296 പദ്ധതികള്‍ അവതരിപ്പിച്ചു. ഭവന നിര്‍മ്മാണം, ക്ഷീരകര്‍ഷകര്‍ക്കുളള സബ്സിഡി വിതരണം, നെല്‍കൃഷി വികസനം, സഞ്ചിക്കുന്ന മൃഗാശുപത്രി, പ്രതിഭാ പോഷണം, ഹാപ്പി പാരന്റിംഗ് തുടങ്ങിയ പദ്ധതികള്‍ക്ക് അംഗീകാരം നേടി. എടവക പഞ്ചായത്ത് 234 പദ്ധതികള്‍ അവതരിപ്പിച്ചു. ഭവന നിര്‍മ്മാണം, ക്ഷീരകര്‍ഷകര്‍ക്കുളള സബ്സിഡി വിതരണം, നെല്‍കൃഷി വികസനം, പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന പദ്ധതി എന്നിവയ്ക്ക് അംഗീകാരം നേടി. തൊണ്ടര്‍നാട് പഞ്ചായത്ത് 216 പദ്ധതികള്‍ അവതരിപ്പിച്ചു. ഭവന നിര്‍മ്മാണം, ക്ഷീരകര്‍ഷകര്‍ക്കുളള സബ്സിഡി വിതരണം, നെല്‍കൃഷി വികസനം തുടങ്ങിയ പദ്ധതികള്‍ക്ക് അംഗീകാരം നേടി. വെള്ളമുണ്ട പഞ്ചായത്ത് 230 പദ്ധതികള്‍ അവതരിപ്പിച്ചു. ഭവന നിര്‍മ്മാണം, ക്ഷീരകര്‍ഷകര്‍ക്കുളള സബ്സിഡി വിതരണം, നെല്‍കൃഷി വികസനം തുടങ്ങിയ പദ്ധതികള്‍ക്ക് അംഗീകാരം നേടി. തവിഞ്ഞാല്‍ പഞ്ചായത്ത് 227 പദ്ധതികള്‍ അവതരിപ്പിച്ചു. ഭവന നിര്‍മ്മാണം, ക്ഷീരകര്‍ഷകര്‍ക്കുളള സബ്സിഡി വിതരണം, നെല്‍കൃഷി വികസനം തുടങ്ങിയ പദ്ധതികള്‍ക്ക് അംഗീകാരം നേടി.
ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍.മണിലാല്‍, സര്‍ക്കാര്‍ പ്രതിനിധി എ.എന്‍ പ്രഭാകരന്‍, ആസൂത്രണ സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആപ്പ് സേവനങ്ങൾ തടസപ്പെടില്ല, ബാങ്കിങ് സേവനങ്ങൾ മാത്രമാണ് നിര്ത്തലാക്കിയത്; വിശദീകരണവുമായി പേടിഎം

ആപ്പ് സേവനങ്ങൾ തടസപ്പെടില്ലെന്ന് വിശദീകരണവുമായി പേടിഎം. ബാങ്കിങ് സേവനങ്ങൾ മാത്രമാണ് നിലവിൽ നിർത്തിലാക്കിയിട്ടുള്ളത്. യുപിഐ അടക്കമുള്ള സേവനങ്ങൾ തുടരുമെന്നും പേടിഎം പറഞ്ഞു. പേടിഎം പേമെൻ്റ്സ് ബാങ്കിൻ്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നലെ

ഗൂഗിൾ പേയും ഫോൺ പേയും ഇനി വേണ്ടേ? പുത്തൻ ഫീച്ച‍‌ർ അവതരിപ്പിച്ച് വാട്സ്ആപ്പ്, ഇനി ആപ്പിൽ തന്നെ റീച്ചാ‌‍ർജും ചെയ്യാം!

ഇന്ത്യയിൽ പുതിയ മൊബൈൽ റീച്ചാർജ് സൗകര്യം അവതരിപ്പിക്കാൻ വാട്സ്ആപ്പ്. ഫിൻടെക് സ്ഥാപനമായ പേ യു (PayU) യുമായി സഹകരിച്ച് ജിയോ, എയർടെൽ, ഐഡിയ തുടങ്ങിയ പ്രീപെയ്ഡ് നമ്പറുകൾ ആപ്പിനുള്ളിൽ നിന്ന് നേരിട്ട് റീചാർജ് ചെയ്യാൻ

റേഷന്‍ വിഹിതം ഒരുമിച്ച് നല്‍കും

ഏപ്രില്‍, മെയ് മാസത്തെ റേഷന്‍ വിഹിതം ഉപഭോക്താക്കള്‍ക്ക് ഒരുമിച്ച് റേഷന്‍ കടകളില്‍ നിന്നും നല്‍കും. ഏപ്രില്‍ മാസത്തെ റേഷന്‍ വി nഹിതം ഏപ്രില്‍ മാസം തന്നെ വാങ്ങേണ്ടതാണ്. മെയ് മാസ വിഹിതം ഏപ്രില്‍ മാസത്തെ

പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു.

കോളിയാടി: പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു. കോളയാടി കണ്ണേത്ത് ജിലി വിൽസൺ (49) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കോളിയാടി ചെമ്പക ചുവട്ടിൽ കാറിനു സമീപം നിന്നിരുന്ന അധ്യാപികയെ ബത്തേരി ഭാഗത്തുനിന്ന്

കാട്ടിക്കുളം വയൽക്കരയിൽ വാഹനാപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

കാട്ടിക്കുളം: മാനന്തവാടി കാട്ടിക്കുളം റൂട്ടിൽ വയൽക്കരയിൽ കർണാടക ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്ക്. വയൽ ക്കര സ്വദേശി പഴുകുന്നേൽ ജാൻസി (58), ഭർത്താവ് ജോസഫ് (മാമച്ചൻ 62)

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്; അപ്രഖ്യാപിത പവര്‍ക്കട്ടിൽ വ്യാപക പ്രതിഷേധം, ഉടൻ പരിഹരിക്കുമെന്ന് മന്ത്രി

ചൂടിന് പിന്നാലെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് സംസ്ഥാനം. വൈകുന്നേരങ്ങളിലെ പവർക്കെട്ടിൽ പലയിടത്തും പ്രതിഷേധവുമായി ജനങ്ങള്‍ കെഎസ്‍ഇബി ഓഫീസുകളിലെത്തി. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി വ്യക്തമാക്കി. സംസ്‌ഥാനത്ത് അപ്രഖ്യാപിത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.