വയനാട് പാക്കേജ് ;25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി

വയനാട് പാക്കേജില്‍ 2022-23 സംസ്ഥാന ബജറ്റില്‍ അനുവദിച്ച 75 കോടിയില്‍ ഉള്‍പ്പെട്ട 25.29 കോടി രൂപയുടെ 11 പ്രവൃത്തികള്‍ക്ക് ഭരണാനുമതിയായി. ജില്ലാ കളക്ടര്‍ ചെയര്‍മാനായ ജില്ലാതല സമിതിയാണ് 11 പദ്ധതികള്‍ക്ക് അനുമതി നല്‍കിയത്. പരമാവധി അഞ്ച് കോടി വരെയുള്ള അടങ്കല്‍ തുകയുളള പദ്ധതികള്‍ക്കാണ് ജില്ലാതല സമിതിക്ക് അംഗീകാരം നല്‍കാനാവുക.

പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റില്‍ വീടുകളുടെയും ഓഫീസുകളുടേയും നിര്‍മ്മാണം -2.20 കോടിരൂപ. വന്യജീവി ശല്യം പ്രതിരോധിക്കുന്നതിന് മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ മണ്ഡലങ്ങളില്‍ ഫെന്‍സിങ് ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്ഥാപിക്കല്‍ – 4 കോടി രൂപ, ചീരാല്‍ പ്രീ-മെട്രിക് ഹോസ്റ്റല്‍ നിര്‍മ്മാണം – 2.91 കോടി, കാപ്പിസെറ്റ് പ്രീ-മെട്രിക് ഹോസ്റ്റല്‍ നിര്‍മ്മാണം – 2 കോടി, അമ്പലവയല്‍ മട്ടപ്പാറ പ്രീ-മെട്രിക് ഹോസ്റ്റല്‍ നിര്‍മ്മാണം – 2 കോടി, മാനന്തവാടി ഗവ. എഞ്ചിനിയറിംഗ് കോളേജില്‍ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം സ്ഥാപിക്കല്‍ – 1.20 കോടി, മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മാണം – 1.20 കോടി, ബത്തേരി ടൗണ്‍ സ്‌ക്വയറില്‍ ഓപ്പണ്‍ ജിം – 1.125 കോടി, കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് സര്‍വ്വകലാശാലയില്‍ നോളജ് പാര്‍ക്ക് – 4.155 കോടി, അമ്പലവയല്‍ പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ കീടനാശിനി അവശിഷ്ട പരിശോധന ലബോറട്ടറി സ്ഥാപിക്കല്‍ – 4 കോടി, കാലാവസ്ഥ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തല്‍ -50 ലക്ഷം എന്നീ പ്രോജക്ടുകള്‍ക്കാണ് ഭരണാനുമതി നല്‍കിയത്.

വയനാട് ജില്ലയുടെ സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി സംസ്ഥാന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വയനാട് പാക്കേജില്‍ ഉള്‍പ്പെട്ട മറ്റ് പ്രോജക്ടുകളുടെ നിര്‍വ്വഹണവും നടപടിക്രമങ്ങളും ജില്ലയില്‍ പുരോഗമിക്കുകയാണ്. എ.ഡി.എം എന്‍.ഐ.ഷാജു, സബ്കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ആര്‍.മണിലാല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

*പദ്ധതി നിര്‍വ്വഹണം വേഗത്തിലാക്കണം*

അനുമതി ലഭ്യമായ പദ്ധതികളുടെ നിര്‍വ്വഹണം വേഗത്തില്‍ പൂര്‍ത്തി യാക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് നിര്‍ദ്ദേശം നല്‍കി. പദ്ധതി നിര്‍വ്വഹണത്തില്‍ വീഴ്ച വരാന്‍ പാടില്ല. വന്യജീവി പ്രതിരോധ സംവിധാനങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി അടിയന്തര പ്രാധാന്യത്തോടെയാണ് പരിഗണിക്കപ്പെട്ടത്. ഹോസ്റ്റലുകളുടെ നിര്‍മ്മാണം തുടങ്ങിയവയെല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണം.

ആപ്പ് സേവനങ്ങൾ തടസപ്പെടില്ല, ബാങ്കിങ് സേവനങ്ങൾ മാത്രമാണ് നിര്ത്തലാക്കിയത്; വിശദീകരണവുമായി പേടിഎം

ആപ്പ് സേവനങ്ങൾ തടസപ്പെടില്ലെന്ന് വിശദീകരണവുമായി പേടിഎം. ബാങ്കിങ് സേവനങ്ങൾ മാത്രമാണ് നിലവിൽ നിർത്തിലാക്കിയിട്ടുള്ളത്. യുപിഐ അടക്കമുള്ള സേവനങ്ങൾ തുടരുമെന്നും പേടിഎം പറഞ്ഞു. പേടിഎം പേമെൻ്റ്സ് ബാങ്കിൻ്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നലെ

ഗൂഗിൾ പേയും ഫോൺ പേയും ഇനി വേണ്ടേ? പുത്തൻ ഫീച്ച‍‌ർ അവതരിപ്പിച്ച് വാട്സ്ആപ്പ്, ഇനി ആപ്പിൽ തന്നെ റീച്ചാ‌‍ർജും ചെയ്യാം!

ഇന്ത്യയിൽ പുതിയ മൊബൈൽ റീച്ചാർജ് സൗകര്യം അവതരിപ്പിക്കാൻ വാട്സ്ആപ്പ്. ഫിൻടെക് സ്ഥാപനമായ പേ യു (PayU) യുമായി സഹകരിച്ച് ജിയോ, എയർടെൽ, ഐഡിയ തുടങ്ങിയ പ്രീപെയ്ഡ് നമ്പറുകൾ ആപ്പിനുള്ളിൽ നിന്ന് നേരിട്ട് റീചാർജ് ചെയ്യാൻ

റേഷന്‍ വിഹിതം ഒരുമിച്ച് നല്‍കും

ഏപ്രില്‍, മെയ് മാസത്തെ റേഷന്‍ വിഹിതം ഉപഭോക്താക്കള്‍ക്ക് ഒരുമിച്ച് റേഷന്‍ കടകളില്‍ നിന്നും നല്‍കും. ഏപ്രില്‍ മാസത്തെ റേഷന്‍ വി nഹിതം ഏപ്രില്‍ മാസം തന്നെ വാങ്ങേണ്ടതാണ്. മെയ് മാസ വിഹിതം ഏപ്രില്‍ മാസത്തെ

പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു.

കോളിയാടി: പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു. കോളയാടി കണ്ണേത്ത് ജിലി വിൽസൺ (49) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കോളിയാടി ചെമ്പക ചുവട്ടിൽ കാറിനു സമീപം നിന്നിരുന്ന അധ്യാപികയെ ബത്തേരി ഭാഗത്തുനിന്ന്

കാട്ടിക്കുളം വയൽക്കരയിൽ വാഹനാപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

കാട്ടിക്കുളം: മാനന്തവാടി കാട്ടിക്കുളം റൂട്ടിൽ വയൽക്കരയിൽ കർണാടക ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്ക്. വയൽ ക്കര സ്വദേശി പഴുകുന്നേൽ ജാൻസി (58), ഭർത്താവ് ജോസഫ് (മാമച്ചൻ 62)

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്; അപ്രഖ്യാപിത പവര്‍ക്കട്ടിൽ വ്യാപക പ്രതിഷേധം, ഉടൻ പരിഹരിക്കുമെന്ന് മന്ത്രി

ചൂടിന് പിന്നാലെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് സംസ്ഥാനം. വൈകുന്നേരങ്ങളിലെ പവർക്കെട്ടിൽ പലയിടത്തും പ്രതിഷേധവുമായി ജനങ്ങള്‍ കെഎസ്‍ഇബി ഓഫീസുകളിലെത്തി. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി വ്യക്തമാക്കി. സംസ്‌ഥാനത്ത് അപ്രഖ്യാപിത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.