മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.
രാവിലെ 10 മണിക്ക് മാനന്തവാടി വിൻസെന്റ്ഗിരി സെന്റ് പാട്രിക്സ് സ്കൂളിൽ
മുഖ്യമന്ത്രി പങ്കെടുക്കുന്ന സൗഹൃദസദസ് നടക്കും. വന്യമൃഗശല്യ പരിഹാരത്തിനും ജനങ്ങളും വനംവകുപ്പും തമ്മിലുള്ള ബന്ധം ഉറപ്പിക്കുകയുമാണ് സൗഹൃദസദസിന്റെ ലക്ഷ്യം.12 മണിക്ക് മെഡി:കോളേജ് മൾട്ടിപർപ്പസ് സ്പെഷ്യാലിറ്റി ബ്ലോക്കിന്റെയും
കാത്ത് ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
ആരോഗ്യമന്ത്രി വീണാജോർജ്ജ് ഉൾപ്പെടെ ചടങ്ങിൽ സംബന്ധിക്കും.

വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം; അഭ്യർത്ഥിച്ച് KSEB
തിരുവനന്തപുരം : വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. പീക് സമയ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം







