മുംബൈയിൽ വാഹന അപകടത്തിൽ വെള്ളമുണ്ട സ്വദേശിയായ യുവാവ് മരിച്ചു. വെള്ളമുണ്ട പാലച്ചാൽ സി.കെ പ്രേമന്റെയും ജയയുടെയും മകൻ പ്രജിൻ(28) ആണ് ഇന്ന് പുലർച്ചെ മുംബൈയിൽ വച്ച് വാഹനാപകടത്തിൽ മരണപ്പെട്ടത്. പ്രജിൻ സഞ്ചരിച്ച ബൈക്കി ന്റെ പുറകിൽ ലോറി ഇടിക്കുകയായിരുന്നു എന്നാണ് വിവരം. ഭാര്യ:നിതിന.ഒരു വയസ്സുള്ള മകനുണ്ട്.ജിബിൻ ഏക സഹോദരനാണ്.

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: