രണ്ട് പഞ്ചായത്തുകളിലായി കിടക്കുന്ന പിണങ്ങോട് ടൗൺ പ്രദേശം ഒറ്റ പഞ്ചായത്തിനു കീഴിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൽപറ്റ – പടിഞ്ഞാറത്ത റോഡിലെ ഈ ടൗണിന്റെ ഒരു വശം വെങ്ങപ്പള്ളിയിലും മറ്റേത് പൊഴുതന പഞ്ചായത്തിലുമാണ്. അതോടെ വികസന കാര്യത്തിൽ ടൗൺ ഏറെ പിന്നാക്കമാകുന്നതായും വിവിധ ആവശ്യങ്ങൾക്കു വേണ്ടി രണ്ടു പഞ്ചായത്തുകളിലും കയറി ഇറങ്ങേണ്ട അവസ്ഥയുമാണെന്നാണ് നാട്ടുകാരുടെ പരാതി. പൊഴുതന പഞ്ചായത്ത് പരിധിയിൽ വരുന്ന ചെറിയ കാര്യങ്ങൾക്കു പോലും ഏറെ ദൂരം സഞ്ചരിക്കേണ്ട അവസ്ഥയുമാണ്.

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: