പടിഞ്ഞാറത്തറ പൂഴിത്തോട് റോഡിലെ കുറ്റിയാംവയൽ പാലത്തിൽ പ്രളയത്തിൽ വിള്ളൽ വീണിരുന്നു.പുഴയിലെ ശക്തമായ ഒഴുക്കിൽ പാലത്തിന്റെ രണ്ട് വശങ്ങളിലുള്ള കെട്ടുകൾ തകർന്നിരിന്നു. പാലത്തിന്റെ താഴെ ഭാഗത്ത് വെള്ളം ഒഴുകി പോകേണ്ട കുഴലിൽ മാലിന്യം നിറഞ്ഞിരിക്കുകയാണ്. അതു കാരണം വെള്ളം പരന്നൊഴുകുകയാണ്.
സ്റ്റേറ്റ് ഹൈവേ 54ൻ്റെ ഭാഗമായ ഈ റോഡിലൂടെ നിരവധി ചരക്ക് വാഹനങ്ങളും ,കണ്ടൈനർ ലോറികളുമാണ് കടന്നു പോകുന്നത്. വളരെ പഴക്കം ചെന്ന ഒരു പാലം കൂടിയാണിത്.
ഭാരവാഹനങ്ങൾ കടന്നു പോകുമ്പോൾ പാലത്തിൻ്റെ താഴ്ഭാഗത്തുള്ള കല്ലുകൾ ഇളകി മാറുന്നുണ്ട്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ വന്ന് നോക്കിയെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
ഭയപ്പാടോടു കൂടിയാണ് ഓരോ വാഹനങ്ങളും ഈ പാലത്തിലൂടെ കടന്നു പോകുന്നത്.
അപകട ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന പാലത്തിൻ്റെ ഈ അവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.