രണ്ടു വയസ്സുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീടിന്റെ വാതിലില്‍ തൂക്കിയിട്ട ബാഗിനുള്ളില്‍.

നോയിഡ: കാണാതായ രണ്ടു വയസ്സുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീടിന്റെ വാതിലില്‍ തൂക്കിയിട്ട ബാഗിനുള്ളില്‍ കണ്ടെത്തി.

കുട്ടിയുടെ അയല്‍വാസിയായ രാഘവേന്ദ്ര എന്നയാളിന്റെ വീട്ടില്‍നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഒളിവില്‍പോയ ഇയാളെ കണ്ടെത്താന്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു.

ഗ്രേറ്റര്‍ നോയിഡയില്‍നിന്നു വെള്ളിയാഴ്ചയാണ് മാനസി എന്ന പെണ്‍കുഞ്ഞിനെ കാണാതായത്. മാതാപിതാക്കളായ ശിവകുമാർ മഞ്ജു ദമ്പതികൾ ഏഴു മാസം പ്രായമുള്ള കുഞ്ഞനിയനുമൊപ്പം ദെവ്‌ല ഗ്രാമത്തിലെ വാടകവീട്ടിലാണ് മാനസി കഴിഞ്ഞിരുന്നത്.

വീടിന് അടുത്തുള്ള ഫാക്ടറിയിലാണ് ശിവകുമാറും മഞ്ജുവും ജോലി ചെയ്യുന്നത്. വെള്ളിയാഴ്ച ശിവകുമാര്‍ ജോലിക്കു പോയി. ചന്തയില്‍ പോയ മഞ്ജു തിരിച്ചുവരുമ്പോഴാണ് മകളെ വീട്ടില്‍ കാണാനില്ലെന്ന വിവരം അറിയുന്നത്.

ഏറെ തിരഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്നു പൊലീസില്‍ വിവരം അറിയിച്ചു. രണ്ടു ദിവസത്തിനു ശേഷം അയല്‍വാസിയായ രാഘവേന്ദ്രയുടെ പൂട്ടിയിട്ടിരുന്ന വീടിനുള്ളില്‍നിന്നു ദുര്‍ഗന്ധം വമിക്കുന്നതായി ശിവകുമാര്‍ പൊലീസിനെ അറിയിച്ചു.

തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ വീടിനുള്ളില്‍ കയറി പരിശോധിച്ചപ്പോൾ മാനസിയുടെ മൃതദേഹം ബാഗിനുള്ളിലാക്കി വാതിലില്‍ തൂക്കിയിട്ട നിലയില്‍ കണ്ടെത്തി.

കുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. ലൈംഗികപീഡനം നടന്നതായി തെളിഞ്ഞിട്ടില്ല. കുഞ്ഞിനെ കാണാതായപ്പോള്‍ തിരയാന്‍ മാതാപിതാക്കള്‍ക്കും നാട്ടുകാര്‍ക്കും ഒപ്പം രാഘവേന്ദ്രയും മുന്നില്‍നിന്നിരുന്നു.

പിന്നീട് ഒളിവില്‍ പോയ ഇയാള്‍ക്കുവേണ്ടി പൊലീസ് ഊര്‍ജിതമായ തിരച്ചിലാണ് നടത്തുന്നത്. ഉത്തര്‍പ്രദേശുകാരനായ രാഘവേന്ദ്രയെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ശ്രേയസ് സ്വാശ്രയ സംഘം വാർഷികം നടത്തി.

ചുള്ളിയോട് യൂണിറ്റിലെ സ്രോതസ് സ്വാശ്രയ സംഘത്തിന്റെ വാർഷികം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ ആയിഷക്കുട്ടി അധ്യക്ഷത വഹിച്ചു.സെക്രട്ടറി ആയിഷാബി വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു.യൂണിറ്റ് പ്ര‌സിഡന്റ് ഒ.ജെ. ബേബി

സ്മാർട്ട് സ്കൂൾ പദ്ധതി ഉദ്ഘാടനം ചെയ്തു.

കാര്യമ്പാടി : മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പ്രൈമറി വിദ്യാലയങ്ങൾ സ്മാർട്ട് സ്കൂളുകളാക്കുന്നതിൻ്റെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും ഇൻ്ററാക്ടീവ് പാനലുകൾ സ്ഥാപിച്ചു. വിവര സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ പഠനം ആസ്വാദ്യകരമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ പഞ്ചായത്ത്തല

ഫിസിയോതെറാപിസ്റ്റ് നിയമനം

നാഷണൽ ആയുഷ് മിഷൻ കീഴിൽ കരാറടിസ്ഥാനത്തിൽ ഫിസിയോതെറാപിസ്റ്റ് നിയമനം നടത്തുന്നു. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഫിസിയോതെറാപ്പിയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധി 40 വയസ് കവിയരുത്. ഉദ്യോഗാർത്ഥികൾ ഒക്ടോബർ 30 രാവിലെ

വികസന നേട്ടങ്ങളും ഭാവി നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്ത് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

വികസന നേട്ടങ്ങളും ഭാവി വികസന നിർദ്ദേശങ്ങളും ചര്‍ച്ച ചെയ്ത് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സദസ്. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ ഉണ്ണികൃഷണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ഭവനരഹിതരായ

സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് പഞ്ചായത്തായി മൂപ്പൈനാട്

ജില്ലയിലെ രണ്ടാമത്തെ സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് ഗ്രാമപഞ്ചായത്തായി മൂപ്പൈനാട്. സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ  പരിധിയിൽ ഭൂമിശാസ്ത്ര, സാമൂഹിക, സാമ്പത്തിക, അടിസ്ഥാന സൗകര്യ സംബന്ധമായ വിവരങ്ങൾ ഡിജിറ്റൽ രീതിയിൽ

ടെൻഡർ ക്ഷണിച്ചു.

വനിതാ ശിശു വികസന ഓഫീസിന് കീഴിൽ കണിയാമ്പറ്റയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസ് ഹോമിലേക്ക് വാഹനം വാടകയ്ക്ക് നൽകാൻ താത്പര്യമുള്ളവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 11 ന് വൈകിട്ട് മൂന്ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.