മലയാളി യുവതിയെ ദുബൈയിൽ പീഡിപ്പിച്ചു; യുപി സ്വദേശി നാട്ടിലേക്ക് മുങ്ങി, അറസ്റ്റ് ചെയ്ത് കേരള പൊലീസ്

ലഖ്നൗ: മലയാളി യുവതിയെ ദുബൈയിൽ വച്ച് ബലാത്സംഗം ചെയ്തശേഷം നാട്ടിലേക്ക് മുങ്ങിയ യുപി സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കേരള പൊലീസ്. 29 കാരനായ നദീംഖാനെയാണ് കേരള പൊലീസ് യുപിയിലെത്തി അറസ്റ്റ് ചെയ്തത്. യുപി പൊലീസിന്‍റെ സഹകരണത്തോടെയായിരുന്നു നടപടി. ഇസത്നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പരതപൂർ ജീവൻ സഹായ് ഗ്രാമത്തിലെ താമസക്കാരനാണ് പ്രതിയായ നദീം ഖാൻ.

ഞായറാഴ്ചയാണ് നദീം ഖാനെ കേരള പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ബറേലി പൊലീസ് സർക്കിൾ ഓഫീസർ ആശിഷ് പ്രതാപ് സിംഗ് പറഞ്ഞു. കേരളത്തിലെ ഇരിക്കൂർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഖാനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ദുബൈയിൽ ജോലി ചെയ്തുവരികയായിരുന്ന മലയാളി യുവാതിയാണ് ഇരിക്കൂർ പൊലീസിൽ പീഡന പരാതി നൽകിയത്. യുവതി കണ്ടക്ടറായി ജോലി ചെയ്തുവന്നിരുന്ന ബസിലെ ഡ്രൈവറായിരുന്നു നദീം ഖാൻ. ഇരുവരും തമ്മില്‍ അടുപ്പത്തിയി. പിന്നീട് യുവാവ് വിവാഹ വാഗ്ദാനം ചെയ്ത് യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുകയായിരുന്നു.

വിവാഹ വാഗ്ദാനം നൽകി ഖാൻ പലതവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. എന്നാൽ പിന്നീട് വിവാഹത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ഇയാള്‍ അതിൽ നിന്ന് ഒഴിഞ്ഞുമാറി. വിവാഹം കഴിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടു, ഇതോടെ നദീം ഖാൻ പെട്ടെന്ന് ദുബായിൽ നിന്നും നാട്ടിലേക്ക് മുങ്ങി. ഇതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയതെന്ന് യുവതി പറയുന്നു. ഇതോടെ തുടർന്ന് യുവതിയും കേരളത്തിൽ തിരിച്ചെത്തി പ്രതിക്കെതിരെ പീഡന പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. തുടർന്ന് ഇരിക്കൂർ ഇൻസ്‌പെക്ടർ സത്യനാഥ് കെവിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് യുപിയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം; കെസിവൈഎം മാനന്തവാടി രൂപത

കാക്കവയൽ: രാജ്യത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കാക്കവയൽ സ്മൃതി മണ്ഡപത്തിൽ കെ സി വൈ എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ധീരജവാൻ അനുസ്മരണവും റിപ്പബ്ലിക് ദിനാചരണവും സംഘടിപ്പിച്ചു. രാജ്യത്തിന്റെ അതിർത്തി കാക്കുന്നതിനിടയിൽ വീരമൃത്യു വരിച്ച

ശ്രേയസ് റിപ്പബ്ലിക് ദിനാഘോഷവും,ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി

നെല്ലിമാളം യൂണിറ്റിൽ സംഘടിപ്പിച്ച റിപ്പബ്ലിക്ദിനാഘോഷവും,ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണവും യൂണിറ്റ് ഡയറക്ടർ ഫാ.ചാക്കോ മാടവന ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ബീന ദേവസ്യ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്

ഹെല്‍ത്തി കേരള ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി ആരോഗ്യവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു.

സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. കല്‍പ്പറ്റ മുണ്ടേരി നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ജില്ലാതല പരിപാടി കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.

വൈദ്യുതി മുടങ്ങും

ചെറുകാട്ടൂര്‍ സബ്സ്റ്റേഷനില്‍ അറ്റകുറ്റപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മുട്ടങ്കര, പടമല, പാല്‍വെളിച്ചം, പുതിയൂര്‍, തോണിക്കടവ്, ഷണാമംഗലം, ബാവലി പ്രദേശങ്ങള്‍ ഇന്ന് (ജനുവരി 28) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂര്‍ണമായോ ഭാഗികമായോ

മരം ലേലം

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഓഫീസിന് കീഴിലെ ചീരാല്‍ പ്രീ മെട്രിക് ഹോസ്റ്റല്‍ നിര്‍മ്മാണ സ്ഥലത്ത് നിന്നും മുറിച്ചു മാറ്റിയ 32 ടിമ്പര്‍/ മര ഉരുപ്പടികള്‍ ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് ചീരാല്‍ പ്രീ മെട്രിക്

മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം

സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി രണ്ട്, മൂന്ന് തിയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവര്‍ ജനുവരി 31 നകം 04936 –

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.