കൽപ്പറ്റ: “യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര സർക്കാർ, വയനാടിനെ വഞ്ചിക്കുന്ന യുഡിഎഫ് ജനപ്രതിനിധികൾ” എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന് തുടക്കമായി. 30വരെയാണ് ജില്ലാ കാൽനട ജാഥ. ജില്ലാ സെക്രട്ടറി കെ റഫീഖാണ് ജാഥാ ക്യാപ്റ്റന്‍. ജില്ലാ പ്രസിഡന്റ് കെ എം ഫ്രാൻസിസ് മാനേജരും സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു വൈസ് ക്യാപ്റ്റനുമാണ്.
യൂത്ത് മാർച്ച് വൈത്തിരിയില്‍ ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്ഘാടനം ചെയ്തു. എം വി വിജേഷ് അദ്യക്ഷനായി. പി ഗഗാറിൻ, പി വി സഹദേവൻ, എം സെയ്ദ്, സി യൂസഫ്, ജാഥാ ക്യാപ്റ്റൻ കെ റഫീഖ്, വൈസ് ക്യാപ്റ്റൻ ഷിജി ഷിബു, മാനേജർ കെ എം ഫ്രാൻസിസ് , കെ ആർ ജിതിൻ, ജോബിസൺ ജെയിംസ്, കെ എസ് ഹരിശങ്കർ എന്നിവർ സംസാരിച്ചു. എം രമേഷ് സ്വാഗതവും ആഷിഖ് സി എച്ച് നന്ദിയും പറഞ്ഞു.
26ന് രാവിലെ ഒമ്പതിന് തലപ്പുഴയിൽ നിന്ന് ജാഥ പ്രയാണമാരംഭിക്കും. ആദ്യദിന പര്യടനം സിപിഐഎം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ ഉദ്‌ഘാടനംചെയ്യും.

വികസന നേട്ടങ്ങളും ഭാവി നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്ത് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ്
വികസന നേട്ടങ്ങളും ഭാവി വികസന നിർദ്ദേശങ്ങളും ചര്‍ച്ച ചെയ്ത് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സദസ്. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ ഉണ്ണികൃഷണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ഭവനരഹിതരായ







