മീനങ്ങാടി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ
റവ. ഫാദർ റെജി കെ തമ്പാന്റെ നേതൃത്വത്തിൽ ക്രമീകരിക്കപ്പെട്ട യുവജന ക്യാമ്പിൽ ബിലിവേഴ്സ് ഈസ്റ്റേൺ ചർച് യൂത്ത് ഫെലോഷിപ്പ് നാഷണൽ ലീഡർ ഡീക്കൻ ഫാ. പോൾ സാമുവലിന്റെയും, സംസ്ഥാന യുവജന ലീഡർ റവ. ഫാ. റോബിൻ തമ്പിയുടെയും നേതൃത്വത്തിൽ പ്രോഗ്രാമുകൾ നടത്തപ്പെട്ടു.
വിവിധ എന്റർടൈൻമെന്റ് പ്രോഗ്രാമുകൾ സിനഡ് യൂത്ത് ടീം അംഗങ്ങൾ നടത്തി.പുതിയ പ്രയാണം എന്നതായിരുന്നു യുവജന ക്യാമ്പിന്റെ ചിന്താവിഷയം.കേരള ഭദ്രാസനത്തിന്റെ ഭദ്രാസന തിരുമേനിയായി പ്രവർത്തിക്കുന്ന മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തുകയും എല്ലാ യുവാക്കളെയും അനുഗ്രഹിച്ചു പ്രാർത്ഥിക്കുകയും ചെയ്തു. മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ കാലഘട്ടത്തിനനുസരിച്ച് അനുസൃതമായി യുവാക്കൾ പക്വതയോടെ വളരണം എന്നും സമൂഹത്തെ സേവിക്കാനും, സാമൂഹ്യ തിന്മകളെ എതിർക്കുവാനും ഒരുമിച്ച് കൈകോർത്തു പോരാടണമെന്നും അഭിവന്ദ്യ പിതാവ് ഓർമ്മപ്പെടുത്തി. ഓരോ യുവാക്കളും സമൂഹത്തോട് കടപ്പാടും പ്രതിബദ്ധതയും ഉള്ളവരായിരിക്കണം. ഇന്നത്തെ യുവാക്കളാണ് നമ്മുടെ രാജ്യത്തിന്റെ നട്ടെല്ല് എന്നും പിതാവ് പറഞ്ഞു.കണ്ണൂർ,കാസർഗോഡ്, വയനാട്,കോഴിക്കോട് ജില്ലകളിൽ നിന്നുമാണ് യുവാക്കൾ പരിപാടിയിൽ പങ്കെടുത്തത്.

ചടങ്ങിൽ മമ്മൂട്ടിയും മോഹൻലാലും കമൽഹാസനും എത്തും, ചൈനയ്ക്ക് ശേഷം ലോകത്ത് ആദ്യം; അതിദാരിദ്ര്യ മുക്തമായി കേരളം, നവംബർ 1ന് പ്രഖ്യാപനം
അതിദാരിദ്ര്യത്തെ തുടച്ചുനീക്കിക്കൊണ്ട് ഒരിക്കൽക്കൂടി ചരിത്രം രചിച്ച് കേരളം. രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനം എന്ന നേട്ടത്തിനൊപ്പം ചൈനയ്ക്ക് ശേഷം ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശമാവാനും കേരളത്തിന് കഴിഞ്ഞു. ഈ