ഐക്ക ട്രേഡ് എക്സ്പോ ഞായറാഴ്ച സമാപിക്കും

കൽപ്പറ്റ ബൈപ്പാസ് ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന ട്രേഡ് എക്സ്പോ നാളെ സമാപിക്കും. ഫ്ളവർ ഷോയും എജു എക്സ്പോയും അമ്യൂസ് മെൻ്റ് പാർക്കും മെയ് ഏഴ് വരെ നീട്ടി. നാളെ വൈകുന്നേരം ഏഴ് മണിക്ക് മെഗാഷോയും ഉണ്ടാകും.
ഇൻ്റീരിയർ എക്സ്റ്റീരിയർ കൺസൾട്ടൻ്റ് അസോസിയേഷൻ ഐക്കയുടെ നേതൃത്വത്തിൽ നടക്കുന്ന അഞ്ച് ദിവസത്തെ ട്രേഡ് എക്സ്പോയുടെ ഭാഗമായാണ് ഫ്ളവർ ഷോയും എജു എക്സ്പോയും കലാ-സാംസ്കാരിക പരിപാടികളും ഒരുക്കിയത്.
ഐക്ക ട്രേഡ് എക്സ്പോയോടനുബന്ധിച്ച് ഫ്ളവർ ഷോയും അമ്യൂസ്മെൻ്റ് പാർക്കും വിവിധ കോഴ്സുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പരിചയപ്പെടുത്തുന്ന എജു എക്സ്പോയും മെയ് ഏഴ് വരെ നീട്ടിയതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എന്നാൽ നിർമ്മാണ സാമഗ്രികൾ പരിചയപ്പെടുത്തുന്ന ട്രേഡ് എക്സ്പോ നാളെ രാത്രി സമാപിക്കും.

കോവിഡിന് ശേഷം ആദ്യമായാണ് കൽപ്പറ്റ ഫ്ളവർ ഷോ ഗ്രൗണ്ട് സജീവമാകുന്നത്.
‘ചെടികളുടെയും പൂക്കളുടെയും വർണ്ണ വൈവിധ്യത്തിനൊപ്പം കുട്ടികൾക്കും വലിയവർക്കുമുള്ള അമ്യൂസ്മെൻറ് പാർക്കും ഒരുക്കിയിട്ടുണ്ട്.
ട്രേഡ് എക്സ്പോയിൽ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട നൂറിലധികം സ്റ്റാളുകളും വിദ്യാഭ്യാസ മേഖലക്ക് മാത്രമായി 30 ലധികം സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. വിജ്ഞാനവും വിനോദവും കൂടാതെ വൈകുന്നേരങ്ങളിൽ ദിവസവും സാംസ്കാരിക പരിപാടികളുമുണ്ട്. ആയിരകണക്കിനാളുകളാണ് ദിവസവും ട്രേഡ് എക്സ്പോ കാണാനെത്തുന്നത്. നാളെ രാത്രി നടക്കുന്ന മെഗാ ഷോയോടെയാണ് അഞ്ച് ദിവസത്തെ ട്രേഡ് എക്സ്പോ സമാപിക്കുന്നത്.
ഐക്ക പ്രസിഡണ്ട് മുനീർ ആച്ചിക്കുളം, ജിൻസ് ഫാന്റസി , ജുബിൻ ജോസ് .പി.കെ.സുരേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

മെത്താഫിറ്റമിനുമായി മലപ്പുറം സ്വദേശി മുത്തങ്ങയിൽ പിടിയിൽ

മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ്‌ – ന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക്

വാഹനാപകടത്തിൽ യുവാവ് മരിച്ചു.

കാട്ടിക്കുളം: കാട്ടിക്കുളം ബാവലി റൂട്ടിൽ ബസ്സും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മൈസൂർ സ്വദേശി ആനന്ദ്(34)അണ് മരിച്ചത്.. ഇന്ന് വൈകീട്ട് അഞ്ചര മണിയോ ടെയായിരുന്നു അപകടം. കൊട്ടിയൂർ ഉത്സവം കഴിഞ്ഞു സുഹൃത്തുക്ക ളോടൊപ്പം

രാജ്യത്തെ ഡിജിറ്റലാക്കാന്‍ ഇ-പാസ്‌പോര്‍ട്ടും; എങ്ങനെ അപേക്ഷിക്കാം, വിശദാംശങ്ങള്‍ ഇങ്ങനെ

പാസ്‌പോർട്ട് സേവ 2.0 പദ്ധതിയുടെ ഭാഗമായി ഇ-പാസ്‌പോർട്ട് രാജ്യത്തുടനീളം നടപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രം പൈലറ്റ് പദ്ധതിയായി നടത്തപ്പെട്ട പുതിയ പദ്ധതി രാജ്യത്ത് മുഴുവനായി വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.

National Doctors Day 2025 : ഇന്ന് ഡോക്ടര്‍മാരുടെ ദിനം, ജീവന്റെ കാവലാളായ ഡോക്ടര്‍മാര്‍ക്കായി ഒരു ദിനം

ഇന്ന് ജൂലെെ 1. ദേശീയ ഡോക്ടർസ് ഡേ. എല്ലാ വർഷവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിച്ച് വരുന്നു. രാജ്യത്തെ ഡോക്ടർമരുടെ പ്രതിബദ്ധത, കാരുണ്യം, സേവനം എന്നിവയെ ആദരിക്കുന്നതിനായാണ് ഈ ദിനം

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

900 അടി താഴ്ന്ന് പറന്നു; അഹമ്മദാബാദ് വിമാന അപകടത്തിന് 38 മണിക്കൂർ ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.