ഇനി ഓട്ടോറിക്ഷയിലും സീറ്റ് ബെല്‍റ്റ്; വിപ്ലവകരമായ തീരുമാനവുമായി റാപ്പിഡോ

മുച്ചക്ര വാഹനമായ ഓട്ടോറിക്ഷയിലും ഇനി സീറ്റ്‌ബെല്‍റ്റ്. ഓണ്‍ലൈന്‍ ഓട്ടോറിക്ഷ സേവനദാതാക്കളായ റാപിഡോ കമ്പനിയാണ് രാജ്യത്ത് ഓട്ടോറിക്ഷയില്‍ സീറ്റ്‌ബെല്‍റ്റ് അവതരിപ്പിച്ചിരിക്കുന്നത്.റാപിഡോ വിപുലമായ രീതിയില്‍ നടപ്പിലാക്കുന്ന സുരക്ഷാ ബോധവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി സുരക്ഷക്ക് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് റാപിഡോ ഓട്ടോറിക്ഷയില്‍ സീറ്റ് ബെല്‍റ്റ് അവതരിപ്പിച്ചിരിക്കുന്നത്.

ബെംഗളൂരു നഗരത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ പദ്ധതി പതിയെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് റാപിഡോയുടെ തീരുമാനം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. റാപിഡോയുടെ ഓട്ടോറിക്ഷാ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷ കൂട്ടുന്നതിന്റെ ഭാഗമായി നാല് ഘട്ട വെരിഫിക്കേഷനുകള്‍ ഡ്രൈവര്‍മാര്‍ക്ക് ഏര്‍പ്പെടുത്താന്‍ റാപ്പിഡോ തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം തത്സമയ റൈഡിങ് ട്രോക്കിങ്, സ്ത്രീ യാത്രക്കാരുടെ വിവരങ്ങള്‍ സുരക്ഷയുടെ ഭാഗമായി രഹസ്യമാക്കി വെക്കുക, ഷെയേര്‍ഡ് റൈഡര്‍മാര്‍ക്കായി 24×7 ഓണ്‍ ഗ്രൗണ്ട് സപ്പോര്‍ട്ട് എന്നിവയും റാപിഡോ വാഗ്ധാനം ചെയ്യുന്നുണ്ട്.

‘സമൂഹത്തോട് ഉത്തരവാദിത്വമുളള സേവനം നല്‍കുന്നവര്‍ എന്നതിന്റെ അടിസ്ഥാനത്തില്‍ റോഡ് സുരക്ഷക്കുളള പ്രാധാന്യം വളരെ വലുതാണെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. ഞങ്ങളുടെ ക്യാപ്റ്റന്‍മാരായ ഡ്രൈവര്‍മാര്‍ക്ക് വേണ്ടി പരിശീലന പരിപാടികള്‍, ബോധവത്ക്കരണ പരിപാടികള്‍ എന്നിവയൊക്കെ ഞങ്ങള്‍ നടത്തുന്നുണ്ട്. സീറ്റ്‌ബെല്‍റ്റ് ഉപയോഗിക്കുന്നതോടെ റാപിഡോയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അപകടങ്ങള്‍ സംഭവിച്ചാല്‍ പോലും രക്ഷപ്പെടാന്‍ സാധിക്കും,’ റാപിഡോയുടെ സഹ സ്ഥാപകനായ പവന്‍ ഗുണ്ടുപ്പള്ളി പറഞ്ഞു.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.