ചെന്നലോട് പുത്തന്‍പുരക്കല്‍ സൈജന്‍ എന്ന ദേവസ്യ (49) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് വിഷം കഴിച്ച് അവശനായ നിലയില്‍ വയലില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ ആദ്യം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ഇന്നലെ മാനന്തവാടി വയനാട് മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. വേനല്‍ മഴയിലും കാറ്റിലും ഇദ്ദേഹത്തിന്റെ അറുനൂറോളം നേന്ത്രവാഴകള്‍ നശിച്ചിരുന്നു.വിവിധ ബാങ്കുകളിലായി ലക്ഷങ്ങളുടെ കടബാധ്യത ഉള്ളതായി ബന്ധുക്കള്‍.മൃതദേഹം മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയില്‍.

കാർ പോർച്ചിൽ മദ്യവുംതോട്ടയും കണ്ടെത്തിയ സംഭവം:അറസ്റ്റിൽ ദുരൂഹതയെന്ന് കുടുംബം
പുൽപ്പള്ളി: മരക്കടവ് കാനാട്ടുമലയിൽ തങ്കച്ചൻ്റെ ഭാര്യ സിനിയും മകൻ സ്റ്റീവ് ജിയോയുമാണ് വാർത്ത സമ്മേളനത്തിൽ ദുരൂഹത ആരോപിച്ചത്. ഭർത്താ വിനെ കള്ള കേസിൽ കുടുക്കിയതാണെന്ന് ഇവർ പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ കോൺഗ്രസിലെ ഒരു