10 വർഷത്തോളം പോലീസിന്റെ പ്രധാന തലവേദന, കേരളത്തിലും കർണാടകയിലുമായി 30 കേസുകൾ, 9 അറസ്റ്റ് വാറണ്ട്, ഒടുവിൽ ​ഗുരുജി അമ്മി പിടിയിൽ

മഞ്ചേശ്വരം: കേരളത്തിലും കർണാടകയിലും അടക്കം മുപ്പതോളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ക്രിമിനൽ ഗുജിരി അമ്മി എന്ന ഹമീദ് (37) പിടിയിലായി. ചൊവ്വാഴ്ച വൈകിട്ട് ഉപ്പള ബേരി പദവിൽ വച്ചാണ് യുവാവിനെ മഞ്ചേശ്വരം ഇൻസ്പെക്ടർ സന്തോഷിനെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പിടികൂടുന്നതിനിടെ പോലീസ് വാഹനത്തിന് കേടുവരുത്താൻ ശ്രമിക്കുകയും അപകടകരമാംവിധം വാഹനം ഓടിക്കുകയും ചെയ്തിരുന്നു.

വാഹനത്തെ പിന്തുടർന്ന പോലീസ് നാടകീയമായാണ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തത്. പത്തുവർഷത്തോളമായി പോലീസിന്റെ പ്രധാന തലവേദന ആയിരുന്നു ഈ ഗുണ്ട. പോലീസുകാർക്കു നേരെ തോക്കു ചൂണ്ടിയ കേസിലും പ്രതിയായ അമ്മി രണ്ടു വർഷമായി ഒളിവിൽ ആയിരുന്നു. അതിർത്തിപ്രദേശങ്ങൾ കേന്ദ്രീകരിച്ച് അധോലോക ബന്ധമുള്ള ഗുണ്ടാസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.

തുടർന്ന് ഏതാനും ദിവസമായി പോലീസ് നിരീക്ഷിക്കുകയായിരുന്നു. രണ്ടുവർഷംമുമ്പും ഇതേ സ്ഥലത്ത് വെച്ച് ഗുജിരി അമ്മിയെ പിടികൂടിയിരുന്നു. പോലീസെത്തുമ്പോൾ മൂന്നുപേർ അകത്തും മൂന്നുപേർ പുറത്തുമായിരുന്നു. പോലീസിന്റെ അപ്രതീക്ഷിത നീക്കത്തിൽ പതറിയ സംഘം തോക്കും ഇരുമ്പുദണ്ഡും ഉപയോഗിച്ച് പോലീസിനെ നേരിട്ടു. വെടിയുതിർക്കുംമുമ്പ് പോലീസ് തോക്ക് തട്ടിത്തെറിപ്പിച്ചു. മൽപ്പിടിത്തത്തിനൊടുവിൽ അഞ്ചുപേരെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മുൻ ഡിവൈഎസ്പി സദാനന്ദന്റെ നേതൃത്വത്തിൽ ആന്റി ഗുണ്ട സ്ക്വാഡ് രൂപീകരിച്ചപ്പോൾ ആദ്യം വലയിലായത് ഗുജിരി അമ്മി ആയിരുന്നു.
മഞ്ചേശ്വരത്ത് 11, കുമ്പള, കാസർകോട് പൊലീസ് സ്‌റ്റേഷനുകളിലായി കേസുകളുണ്ടെന്നു ഡിവൈഎസ്പി പി.കെ.സുധാകരൻ പറഞ്ഞു. ഇതിൽ എട്ടെണ്ണം ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരമെടുത്ത കേസുകളാണ്. കഞ്ചാവ് കടത്ത്, കള്ളനോട്ട് വിപണനം, ക്വട്ടേഷൻ തുടങ്ങിയ കേസുകളാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്. പൊലീസിനു നേരെ തോക്കു ചൂണ്ടിയ കേസിലും പ്രതിയാണ്. ഏഴ് വർഷമായി കർണാടകയിലും മറ്റു സംസ്ഥാനങ്ങളിലുമായി ഒളിവിൽ കഴിയുകയായിരുന്ന. സാഹസികമായുള്ള മൽപ്പിടത്തത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.