ക്വട്ടേഷന്‍ ക്ഷണിച്ചു.

മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല ഗവ.എല്‍.പി സ്‌കൂളിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ 2023-24 അധ്യയന വര്‍ഷത്തില്‍ വിദ്യാവാഹിനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുഴിമുക്ക്, കല്ലുമല വീട്ടിമട്ടം, കൈരളി, ജയ്ഹിന്ദ് ഇല്ലിച്ചോട്, എം.ജി.എല്‍.സി കുന്ന് എന്നിവിടങ്ങളില്‍ നിന്ന് രാവിലെ സ്‌കൂളിലേക്കും വൈകീട്ട് തിരിച്ച് കോളനികളിലേക്കും വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിന് പട്ടിക വര്‍ഗ്ഗക്കാരായ ഓട്ടോ/ ജീപ്പ് ഉടമ, ഡ്രൈവര്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മേയ് 11 നകം സ്‌കൂള്‍ ഓഫീസില്‍ ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍: 9744125752, 8606722655.

മേപ്പാടി പഞ്ചായത്തിലെ ചുളിക്ക ജി.എല്‍.പി സ്‌കൂളില്‍ കുപ്പച്ചി, മമ്മിക്കുന്ന്, അരണമല കോളനികളില്‍ നിന്നും വിദ്യാര്‍ത്ഥികളെ വിദ്യാലയത്തില്‍ എത്തിക്കുന്നതിനും തിരിച്ച് കൊണ്ടുപോകുന്നതിനും തയ്യാറുള്ള പട്ടികവര്‍ഗ്ഗ വാഹന ഉടമകള്‍, ഡ്രൈവര്‍മാര്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മേയ് 8 ന് വൈകീട്ട് 3 നകം സ്‌കൂള്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 04936 283999.

മേപ്പാടി ഗവ.എല്‍.പി സ്‌കൂളിലെ പട്ടിക വര്‍ഗ്ഗവിദ്യാര്‍ത്ഥികളെ 2023-24 അധ്യന വര്‍ഷം വിദ്യാവാഹിനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടൂര്‍, അമ്പലക്കുന്ന്, ചെമ്പോത്തറ വീട്ടിമറ്റം, വിത്ത്കാട്, മരുന്നുപാത്തി എന്നീ കോളനികളില്‍ നിന്ന് രാവിലെ സ്‌കൂളിലേക്കും വൈകീട്ട് തിരിച്ച് കോളനികളിലേക്കും വിദ്യാര്‍ത്ഥികളെ കൊണ്ടു പോകുന്നതിന് തയ്യാറുള്ള പട്ടികവര്‍ഗ്ഗക്കാരായ ഓട്ടോ, ജീപ്പ് ഉടമകള്‍, ഡ്രൈവര്‍മാര്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മേയ് 8 നകം സ്‌കൂള്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 9544961990.

30 വയസ് കഴിഞ്ഞവരിൽ മുട്ടുവേദന വർദ്ധിക്കുന്നു ; എങ്ങനെ പ്രതിരോധിക്കാം?

30 വയസ് കഴിഞ്ഞവരിൽ മുട്ടുവേദന കൂടി വരുന്നതായി പഠനം. കാൽമുട്ടിലെ ഘടനാപരമായ മാറ്റങ്ങൾ, അതായത് നേരിയ തരുണാസ്ഥി വൈകല്യങ്ങൾ, ചെറിയ അസ്ഥി സ്പർസ് എന്നിവ 30 വയസ്സുള്ള വ്യക്തികളിൽ പലപ്പോഴും രോഗലക്ഷണങ്ങളില്ലാതെ കാണപ്പെടുന്നതായി കണ്ടെത്തി.

രണ്ടാം ദിവസവും താഴേക്ക്! സ്വര്‍ണവില ഇനിയും കുറയുമോ?

സംസ്ഥാനത്തെ സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 11,980 രൂപയിലെത്തി.പവന്‍ വില 120 രൂപ കുറഞ്ഞ് 95,840 രൂപയാണ്. ഈ മാസം 17ന് രേഖപ്പെടുത്തിയ പവന് 97,360

വെറും 30 ദിവസത്തേക്ക് മദ്യം ഒഴിവാക്കി നോക്കൂ; ശരീരത്തിലെ മാറ്റങ്ങൾ ജീവിതത്തെ തന്നെ മാറ്റി മറിച്ചേക്കാം

ശരീരത്തിൻ്റെ പല അവയവങ്ങൾക്കും ദോഷം ചെയ്യുന്ന ശീലമാണ് മദ്യപാനം. പലരും ചെറിയ രീതിയിലുള്ള മദ്യപാനം ശരീരത്തിന് ഹാനികരമല്ലെന്ന് കരുതുന്നു. എന്നാൽ മദ്യപാനം ചെറിയ തോതിലാണെങ്കിൽ പോലും അത് ശരീരത്തിൽ ഹ്രസ്വവും ദീർഘവുമായ ആരോ​ഗ്യ പ്രശ്നങ്ങൾക്ക്

സ്നേഹത്തിന്റെ, മധുരത്തിന്റെ ദീപങ്ങളുടെ ദീപാവലി ഇന്ന്

ഇന്ന് ദീപങ്ങളുടെ ഉത്സവമായ ദീപാവലി. തിന്മയ്ക്ക് മേല്‍ നന്മ നേടുന്ന വിജയത്തെ ആഘോഷമാക്കുന്ന ഉത്സവമാണ് ദീപാവലി. ദീപം കൊളുത്തി, മധുരത്തിനൊപ്പം ആനന്ദം പങ്കിട്ടാണ് രാജ്യം മുഴുവൻ ദീപാവലി ആഘോഷിക്കുന്നത്. ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക് എന്ന

സംസ്ഥാനത്ത് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണ സമരം ഇന്ന്, ആശുപത്രി ഒപി പ്രവർത്തനം തടസ്സപ്പെടും

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിച്ച് സമരം നടത്തും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, രോഗികള്‍ക്ക് ആനുപാതികമായ ഡോക്ടര്‍മാരെ നിയമിക്കുക, അശാസ്ത്രീയമായ സ്ഥലംമാറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്ടര്‍മാര്‍ ഉന്നയിച്ചിരിക്കുന്നത്.

മെസ്സി ഇവന്റ്, ‘എല്ലാം ശരിയായാൽ 25ാം തിയ്യതി മുതൽ ടിക്കറ്റ് വിൽപന ആരംഭിക്കും’; ആന്റോ അഗസ്റ്റിൻ

കലൂർ സ്‌റ്റേഡിയത്തിൽ വെച്ച് നടക്കുന്ന അർജന്റീന-ഓസ്‌ട്രേലിയ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ടർ ടിവി എഡി ആന്റോ അഗസ്റ്റിൻ. സ്‌റ്റേഡിയം നവീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഫിഫ അംഗീകാരവും ലഭിച്ചാൽ ടിക്കറ്റ് വിൽപന ആരംഭിക്കുന്നമെന്നാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.