വേനലവധി ക്ലാസുകൾ പൂർണ്ണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്.

എൽ.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളിലും നിരോധന ബാധകമാണ്. സിബിഎസ്ഇ സ്‌കൂളുകൾക്കും ഉത്തരവ് ബാധകമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശം നൽകി.

വേനലവധിക്ക് കുട്ടികളെ പഠനത്തിനും പഠന ക്യാംമ്പുകൾക്കും നിർബന്ധിക്കരുതെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ മറ്റു തരത്തിലുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാത്തപക്ഷം സ്കൂളുകൾ മാർച്ച് മാസത്തെ അവസാന പ്രവൃത്തിദിനത്തിൽ അടയ്ക്കേണ്ടതും ജൂൺമാസത്തെ ആദ്യ പ്രവൃത്തി ദിനത്തിൽ തുറക്കേണ്ടതുമാണ്. ഈ വിഷയത്തിൽ അതത് അധ്യയന വർഷത്തേക്ക് സ്കൂൾ കലണ്ടർ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്നുമുണ്ട്.

എന്നാൽ, ഇതിനു വിരുദ്ധമായി സംസ്ഥാനത്ത് പല വിദ്യാലയങ്ങളും അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നുണ്ട്. കുട്ടികളോടുള്ള ഇത്തരം സമീപനം അവരിൽ മാനസിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്നും വേനൽ ചൂട് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങളെ മുൻനിർത്തിയാണ് ഗവ. എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്.ഇ, സി.ഐ.എസ്.സി എന്നിങ്ങനെയുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധിക്കാലത്ത് ക്ലാസുകൾ നടത്തരുതെന്ന് സർക്കാർ അനുശാസിക്കുന്നത്.

പോലീസ് കംപ്ലയിന്‍സ് അതോറിറ്റി സിറ്റിങ് മാറ്റിവെച്ചു

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഡിസംബര്‍ ഏട്ടിന് നടത്താനിരുന്ന പൊലീസ് കംപ്ലയിന്‍സ് അതോറിറ്റി സിറ്റിങ് മാറ്റിവെച്ചതായി ജില്ലാ പൊലീസ് കംപ്ലയിന്‍സ് അതോറിറ്റി സെക്രട്ടറി അറിയിച്ചു. 2026 ജനുവരി ഏഴിന് രാവിലെ 11 ന് സിറ്റിങ്

പോലീസ് കംപ്ലയിന്‍സ് അതോറിറ്റി സിറ്റിങ് മാറ്റിവെച്ചു

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഡിസംബര്‍ ഏട്ടിന് നടത്താനിരുന്ന പൊലീസ് കംപ്ലയിന്‍സ് അതോറിറ്റി സിറ്റിങ് മാറ്റിവെച്ചതായി ജില്ലാ പൊലീസ് കംപ്ലയിന്‍സ് അതോറിറ്റി സെക്രട്ടറി അറിയിച്ചു. 2026 ജനുവരി ഏഴിന് രാവിലെ 11 ന് സിറ്റിങ്

ഗതാഗത നിയന്ത്രണം

ബീനാച്ചി – പനമരം റോഡിലെ നടവയൽ മുതൽ പുഞ്ചവയൽ വരെയുള്ള പ്രദേശത്ത് രണ്ടാംഘട്ട ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ നടവയൽ അങ്ങാടി മുതൽ പുഞ്ചവയൽ വരെയുള്ള ഭാഗത്ത് ഡിസംബർ എട്ട് വരെ വാഹന ഗതാഗതം പൂർണമായി

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എള്ളുമന്ദം ഭാഗങ്ങളില്‍ നാളെ (ഡിസംബര്‍ 4) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. Facebook Twitter WhatsApp

പ്രൊഫഷണൽ സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു.

പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന വിമുക്തഭടന്മാരുടെ ആശ്രിതരായ ഭാര്യ/ മക്കൾ എന്നിവർക്കുള്ള പ്രൊഫഷണൽ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മറ്റ് സ്‍കോളർഷിപ്പുകൾ ലഭിക്കാത്തവർക്കാണ് അവസരം. അപേക്ഷകർ ഡിസംബർ 20നകം സർവീസ് പ്ലസ് പ്ലാറ്റ്ഫോം മുഖേനെ ഓൺലൈനായി അപേക്ഷ

യുവാവിനെ അക്രമിച്ചു പരിക്കേല്‍പ്പിച്ച കേസ്: ഒളിവിലായിരുന്ന രണ്ട് പേര്‍ കൂടി പിടിയില്‍

ബത്തേരി: യുവാവിനെ അക്രമിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ട് പേര്‍ കൂടി പിടിയില്‍. കുപ്പാടി, ആലക്കല്‍ വീട്ടില്‍, അശ്വിന്‍, നെന്മേനി, മാക്കുറ്റി, കൊളക്കാടന്‍ വീട്ടില്‍, കെ.എസ്. ആദില്‍(25) എന്നിവരെയാണ് ബത്തേരി എസ്.ഐ രാംകുമാറിന്റെ നേതൃത്വത്തിലുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.