സൂപ്പർ ബൈക്ക് 300 കിമി വേഗത്തിൽ ഓടിക്കാൻ ശ്രമം, ഡിവൈഡറിലേക്ക് ഇടിച്ച് കയറി; യൂട്യൂബർക്ക് ദാരുണാന്ത്യം

ദില്ലി: പ്രശസ്ത ബൈക്ക് റൈഡറും ട്രാവൽ ബ്ലോഗറുമായ അഗസ്ത്യ ചൗഹാൻ (25) ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മരിച്ചു. സൂപ്പർ ബൈക്ക് മുന്നൂറു കിലോമീറ്റർ വേഗത്തിൽ ഓടിക്കാനുള്ള ശ്രമത്തിനിടെ ഡിവൈഡറിലേക്ക് ഇടിച്ച് കയറിയാണ് അപകടം. യൂട്യൂബിൽ 12 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉള്ള അഗസ്ത്യ ആഗ്രയിൽ നിന്ന് ദില്ലിയിലേക്കുള്ള യാത്രാമധ്യേയാണ് അപകടത്തില്‍പ്പെടുന്നത്. യമുന എക്‌സ്പ്രസ് വേ 47 മൈൽക്കല്ലിലാണ് സംഭവം.

അമിത വേഗതിയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിന്‍റെ ആഘാതത്തിൽ ഹെൽമറ്റ് തകർന്ന് അഗസ്ത്യയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. വിവരമറിഞ്ഞ് എമർജൻസി മെഡിക്കൽ ടീം സ്ഥലത്തെത്തിയെങ്കിലും അപകട സ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചിരുന്നു.

അപകട വിവരമറിഞ്ഞ് അലിഗഡ് ജില്ലയിലെ തപ്പാൽ പൊലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗ്രേറ്റർ നോയിഡയിലെ ജെവാറിലെ കൈലാഷ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഡെറാഡൂണ്‍ സ്വദേശിയായ അഗസ്ത്യക്ക് സോഷ്യൽ മീഡിയയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട്. അഗസ്ത്യയുടെ ബൈക്ക് യാത്ര വീഡിയോകള്‍ക്കും നിരവധി കാഴ്ചക്കാരാണുള്ളത്.

ഇ.സി.ജി ടെക്‌നിഷ്യൻ നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് താത്ക്കാലിക ഇ.സി.ജി ടെക്‌നിഷ്യൻ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി ഇ.സി.ജി ടെക്‌നീഷ്യൻ/ ഉപരി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം

ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ്

കേരള ഖാദിഗ്രാമവ്യവസായ ബോര്‍ഡിന് കീഴിലെ കല്‍പ്പറ്റ, പനമരം, മാനന്തവാടി ഖാദിഗ്രാമസൗഭാഗ്യ ഷോറൂമുകളില്‍ റംസാൻ റിബേറ്റ് മേള ആരംഭിച്ചു. മാർച്ച് 23 വരെ 30 ശതമാനം റിബേറ്റോടെ ഖാദി തുണിത്തരങ്ങള്‍, ബെഡ് ഷീറ്റുകള്‍, ഉന്നക്കിടക്കകള്‍, വിവിധ

സൈക്യാട്രിസ്റ്റ് നിയമനം

സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ്‌ സെന്റർ കേരളയുടെ ഐ.സി.എം.ആർ പ്രോജെക്ടിലെ പ്രൊജക്റ്റ് റിസർച്ച് സൈയൻറ്റിസ്റ്റ്-2 തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ സൈക്യാട്രിസ്റ്റ് നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ മാർച്ച് 18 നകം അപേക്ഷ ഗൂഗിൾ ഫോം മുഖേനെ

ലേലം

പേരിയ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കാലപ്പഴക്കം വന്ന വാഹന ഷെഡ് പൊളിച്ചു നീക്കുന്നതിനായി ലേലം ചെയുന്നു. ലേലത്തിനായുള്ള ക്വട്ടേഷനുകൾ മാർച്ച് 13 രാവിലെ 11 വരെ സ്വീകരിക്കും. മാർച്ച് 13 ഉച്ചയ്ക്ക് 12 പേരിയ

ടെക്നിക്കല്‍ സ്‌കൂള്‍ പ്രവേശനം

സുല്‍ത്താന്‍ ബത്തേരി ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ 2026-27 വര്‍ഷം എട്ടാം ക്ലാസ് പ്രവേശനത്തിന് (ഇംഗ്ലീഷ് മീഡിയം) അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 6 ന് രാവിലെ പത്തിനകം സ്‌കൂളില്‍ നേരിട്ടോ www.polyadmission.org/ths എന്ന വെബ് സൈറ്റ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കണ്ടത്തുവയൽ പ്രദേശത്ത് നാളെ (മാർച്ച് 12) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഒണ്ടയങ്ങാടി പ്രദേശത്ത് നാളെ (മാർച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.