പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതിയില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച മെയ് 12 ന് രാവിലെ 10.30 ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. ഡി.എംഎല്‍.ടി/ബി.എസ്.സി.എം.എല്‍.ടി , രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, പാരാമെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം എന്നിവയാണ് യോഗ്യത. ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഉദ്യോഗാര്‍ഥികള്‍ കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.ഫോണ്‍: 04936 211110

സുപ്രധാനം, ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ എടുക്കുന്നതിലും ആവശ്യപ്പെടുന്നതിലും വിലക്ക് വരുന്നു, പകരം പുതിയ സംവിധാനം
തിരുവനന്തപുരം: വ്യക്തികളുടെ ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ പുതിയ നിയമം വരുന്നു. ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ സൂക്ഷിക്കുന്നത് തടയാനായി സർക്കാർ പുതിയ നിയമം കൊണ്ടുവരാനൊരുങ്ങുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ







