നിർമ്മാണ വസ്തുക്കളുടെ അന്യായമായ വിലവർദ്ധനവ് പിൻവലിക്കണം

കൽപ്പറ്റ:നിർമ്മാണവസ്തുക്കളുടെ അന്യായമായ വിലവർദ്ധനവ് പിൻവലിക്കണമെന്ന് കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കല്ല്, മെറ്റൽ,മണൽ തുടങ്ങിയ ക്വാറി, ക്രഷർ ഉൽപ്പന്നങ്ങൾക്ക് ജില്ലയിൽ യാതൊരുമാനദണ്ഡവുമില്ലാതെ വലിയ വിലവർദ്ധനവാണ് നടപ്പിലാക്കിയിട്ടുള്ളത്. ജില്ലയിൽ ക്വാറികൾക്കും, മണൽ വാരലിനുമെല്ലാം നിയന്ത്രണം ഏർപ്പെടുത്തിയത് മുതലെടുത്ത് ജില്ലക്കകത്തും പുറത്തുമുള്ള ക്വാറി മാഫിയകൾ വയനാട്ടുകാരെ കൊള്ളയടിക്കുകയാണ്.ക്വാറി – ക്രഷർ ഉടമകളും അവരുടെ ചില ബിനാമി ഇടപാട് കാരും ചേർന്ന് തങ്ങൾളുടെ ഇഷ്ടത്തിനനുസരിച്ച് തോന്നും പോലെ വിലവർദ്ധിപ്പിക്കുകയാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്തതും , നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നതും. സാധാരണക്കാരന് താങ്ങാൻ കഴിയാത്തതുമാണ്. ഈരംഗത്തെ കൊള്ള അവസാനിപ്പിക്കാൻ ഉടമകൾ തയ്യാറാവണം. ജനങ്ങളെ കൊള്ളയടിക്കാൻ അനുവദിച്ച് കൂടാ. ജില്ലാ ഭരണകൂടം അടിയന്തിരമായി ഈ കാര്യത്തിൽ ഇടപെടുകയും, പൊതുവായതും ഏകീകരിച്ചതുമായ വില നിജപ്പെടുത്താൻ നടപടികൾകൈകൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. വയനാട്ടിൽ ഏർപ്പെടുത്തിയിട്ടുള്ള അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ആവശ്യമായ ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.
പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്തു അടിയ ന്തിര പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടി കൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് പി.ജെ.ആന്റണി അദ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.ബാബു ജില്ലാ സെക്രട്ടറി എ.രാജൻ, ഭാരവാഹികളായപി.സൈനുദ്ദീൻ,.കെ. പത്മിനി, പി.സി. വൽസല, ആസിഫ്‌ മാ നന്തവാടി, പി. ഉദയൻ ,കെ.നാരായണൻ, കെ.സാംബശിവൻ എന്നിവർ സംസാരിച്ചു

ആ റീല്‍ ഒന്നുകൂടി കാണണോ? ഇനി ‘വാച്ച് ഹിസ്റ്ററി’ ഇന്‍സ്റ്റഗ്രാമിലും

ഒരു റീല്‍ കണ്ട് അല്‍പം കഴിഞ്ഞ് അത് ഒന്നുകൂടി കാണണമെന്ന് തോന്നുകയോ ആര്‍ക്കെങ്കിലും ആ റീലിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്യണമെന്ന് തോന്നിയാല്‍. എത്ര ശ്രമിച്ചാലും ആ റീല്‍ ഒന്ന് കണ്ടെത്താന്‍ സാധിക്കാറില്ല അല്ലേ. എന്നാല്‍

അമ്പലവയൽ ഗവ. എൽ പി സ്കൂളിൽ വെർച്വൽ ലാബ് ഉദ്ഘാടനം ചെയ്തു.

അമ്പലവയൽ:വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച പഠനാനുഭവങ്ങൾ ലഭ്യമാക്കുന്നതിനും രസകരവും ഫലപ്രദവുമായ പഠനം സാധ്യമാക്കുന്നതിനും അമ്പലവയൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 19.5 ലക്ഷം രൂപ ചെലവിൽ അമ്പലവയൽ ഗവ. എൽ.പി. സ്കൂളിൽ നിർമ്മിച്ച ആധുനിക

റേഷൻ കാർഡ് മാറ്റത്തിന് അപേക്ഷിക്കാം

റേഷൻ കാർഡുകൾ എ.എ.വൈ (മഞ്ഞ കാർഡ്) വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകൾ ഒക്ടോബർ 31നകം താലൂക്ക് സപ്ലൈ ഓഫീസുകളിൽ സമർപ്പിക്കണം. അർഹരായ പട്ടികവർഗ്ഗ കുടുംബങ്ങൾ, ആശ്രയ പട്ടികയിൽപ്പെട്ട അതിദാരിദ്രർ, നിരാലംബരും നിർദ്ധനരുമായ വിധവകൾ നാഥയായുള്ള കുടുംബങ്ങൾ,

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ അപ്പപാറ, അരണപ്പാറ, തോൽപെട്ടി, നരിക്കൽ,വെള്ളം, പ്രദേശങ്ങളിൽ നാളെ (ഒക്ടോബര്‍ 31) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

അധ്യാപക കൂടിക്കാഴ്ച്ച

സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന ഹയർ സെക്കണ്ടറി തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്,ഹിന്ദി, ഹിസ്റ്ററി, സോഷ്യോളജി,

വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി

വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക വികസന ദ്ധതിയുടെ ഭാഗമായി വയോജന ക്ഷേമത്തിന് കട്ടിൽ വിതരണം നടത്തി. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അദ്ധ്യക്ഷത വഹിച്ച പരിപാടി വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. വി. വിജേഷ് ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.