വയനാട് ജില്ലയിലെ കൃഷിയിടങ്ങളില്‍ മരുന്ന് തളിക്കാന്‍ ഇനി ഡ്രോണുകളും ഉപയോഗിക്കും. കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി വകുപ്പാണ് സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്കും, കൃഷി കൂട്ടങ്ങള്‍ക്കും ഡ്രോണുകള്‍ നല്‍കുന്നത്.ആധുനിക രീതിയിലുള്ള എച്ച് 12 എം കെ 15 ട്രാന്‍സിസ്റ്റര്‍ ഡ്രോണുകളാണ് വിതരണം ചെയ്യുക.10 ലിറ്റര്‍ മരുന്ന് ഒരു സമയം ശേഖരിച്ച് വെക്കാന്‍ കഴിയും, 12 മിനുട്ടില്‍ 2 ഏക്കര്‍ സ്ഥലത്ത് മരുന്ന് തളിക്കാന്‍ കഴിയും.സാധാരണ കൃഷിയിടങ്ങളില്‍ 15 മീറ്റര്‍ ഉയരത്തിലും 500 മീറ്റര്‍ ദൂരത്തിലും പറന്ന് കൊണ്ട് മരുന്ന് തളിക്കാന്‍ കഴിയും, നാല് സ്പ്രപ്രയറുകളാണ് ഡ്രോണിനുള്ളത്. ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന റിമോട്ട് സംവിധാനമാണ് ഇതിലുള്ളത്.ദ്രവരൂപത്തിലുള്ള ഏത് മരുന്നുകളും ഇതില്‍ ഉപയോഗിക്കാം.
പൊടി രൂപത്തിലുള്ള ദ്രാവക രൂപത്തിലാക്കിയും ഉപയോഗിക്കാം ,ഇത്തരം ഡ്രോണുകള്‍ കര്‍ഷകര്‍ക്ക് ഏറെ ഉപകാരപ്രദമായി മാറുമെന്ന് കൃഷി വകുപ്പ് അസി: എക്‌സിസിക്യുട്ടീവ് എഞ്ചിനിയര്‍ ഹാജാ ഷെരീഫ് പറഞ്ഞു. ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനം കൃഷി വകുപ്പ് നല്‍കും. 9.45 ലക്ഷം രൂപയാണ് വില വരുന്നത്.കര്‍ഷകര്‍ക്ക് 50 ശതമാനം സബ്ബ് സിഡിയിലും, എഫ് പി ഒ കള്‍ക്ക് 75 ശതമാനം സബ്ബ് സിഡിയിലുമാണ് വിതരണം ചെയ്യുക. ആദ്യഘട്ടത്തില്‍ ജില്ലയില്‍ 7 എണ്ണമാണ് നല്‍കുന്നത്.സംസ്ഥാനത്ത് തന്നെ ആദ്യമായി വയനാട് ജില്ലയിലാണ് കൃഷി വകുപ്പ് വിതരണം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്.








