ഇന്ന് ലോക നേഴ്സസ് ഡേ

നമ്മുടെ നഴ്സുമാര്‍ നമ്മുടെ ഭാവി എന്നതാണ് ഈ വര്‍ഷത്തെ നഴ്സസ് ദിന സന്ദേശം.
ആധുനിക നേഴ്സിംഗിന്റെ സ്ഥാപകയായ ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് ഇന്ന്.1974ലാണ് മെയ് 12 ലോക നേഴ്സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. സുരക്ഷിതമായ സാഹചര്യമില്ലാത്തതും, തുച്ചമായ വേതനവും നേഴ്‌സിംഗ് മേഖലയില്‍ യുറോപ്പിലേക്കുളള കുടിയേറ്റം വ്യാപകം കേരളത്തില്‍ ഈ മേഖലയോടുളള സമീപനത്തിന് മാറ്റം വരണമെന്ന ആവശ്യം ശക്തം

നേഴ്സുമാരുടെ സമൂഹം ലോകത്തിന് നല്‍കിയ സേവനങ്ങളെ വിലമതിക്കുന്നതിനാണ് ഈ ദിനം ലോകമെമ്പാടും നേഴ്സസ് ഡേ ആയി ആചരിക്കുന്നത്. മഹാമാരികള്‍ വ്യത്യസ്ഥ മുഖങ്ങളില്‍ ലോകത്തെത്തുമ്പോള്‍ നഴ്‌സസ് ദിനത്തില്‍ ഹൃദയപൂര്‍വ്വമായ ആശംസകള്‍ കൊണ്ടു നമുക്കിവരെ ചേര്‍ത്തുവെക്കാം.
ലോകമെങ്ങും നേഴ്സിങ് സേവനത്തിന്റെ പര്യായമായി മലയാളി വനിതകള്‍ മാറുമ്പോഴും കേരളത്തിലും ഇന്ത്യയിലും ഈ വിഭാഗത്തിന്റെ പ്രാധാന്യം പൊതുസമൂഹം വേണ്ടവിധം തിരിച്ചറിയുന്നില്ലെന്നാണ് സമീപകാലസംഭവങ്ങള്‍ തെളിയിക്കുന്നത്കുറഞ്ഞ ശമ്പളം, കൂടുതല്‍ സമയം ജോലി, ബോണ്ടുകള്‍, ആശുപത്രി അധികൃതരില്‍നിന്നും മേലധികാരികളില്‍ നിന്നുമുള്ള പീഡനങ്ങള്‍, അനാരോഗ്യ കരമായ ജീവിത സാഹചര്യങ്ങള്‍ എല്ലാം ഇവരുടെ നിത്യപ്രശ്നങ്ങളാണ്. മിനിമം വേതനത്തിന് ഇന്നും ഇവര്‍ സമര മുഖത്താണ്. പ്രഖ്യാപിക്കുന്ന മിനിമം വേതനം നല്‍കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പോലും തയ്യാറല്ല എന്നതാണ് സത്യം. രോഗി- നേഴ്‌സിംഗ് അനുപാതം പാലിക്കാതെ തോഴിലിടങ്ങളില്‍ വരുന്ന ജോലി ഭാരവും , വീട്ടുജോലിയും ഭൂരിഭാഗം നേഴ്‌സിംഗ് ജീവനക്കാരിലും മാനസീകപിരിമുറുക്കമുണ്ടാക്കുന്നുഎങ്കിലുംപരിഭവങ്ങളില്ലാതെ എല്ലാം സഹിച്ച് മരുന്നുമായ് കഴിയുന്ന നേഴ്‌സുമാരുടെ പ്രവര്‍ത്തനംആതുരസേവന രംഗത്ത് കേരളം ലോകത്ത് മാതൃകയാവുകയാണ്.
ലോകരാജ്യങ്ങളിലാകെ മലയാളി നേഴ്‌സുമാര്‍ തങ്ങളുടെ കര്‍മ്മപഥങ്ങളില്‍ സ്തുത്യര്‍ഹമായ സേവനമാണ് നടത്തുന്നത്. ആഗോളതലത്തില്‍ നഴ്സുമാരുടെ കണക്കെടുത്താല്‍ 75 ശതമാനവും കേരളത്തില്‍ നിന്നുളളവരാണെന്നു കാണാം ഇന്ത്യയിലെ മൊത്തം 18 ലക്ഷം നഴ്സുമാരില്‍ 12 ലക്ഷവും മലയാളികളാണെന്നതും അഭിമാനിക്കാവുന്ന ഒന്നാണ്. എന്നാല്‍ പുതു തലമുറയിലെനേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ സ്വദേശത്ത് ജോലി ചെയ്യാന്‍ തയ്യാറാവുന്നില്ലേന്നത് ഈ ദിനത്തില്‍ നമ്മള്‍ വിലയിരുത്തണം.

റേഷൻ കാർഡ് മാറ്റത്തിന് അപേക്ഷിക്കാം

റേഷൻ കാർഡുകൾ എ.എ.വൈ (മഞ്ഞ കാർഡ്) വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകൾ ഒക്ടോബർ 31നകം താലൂക്ക് സപ്ലൈ ഓഫീസുകളിൽ സമർപ്പിക്കണം. അർഹരായ പട്ടികവർഗ്ഗ കുടുംബങ്ങൾ, ആശ്രയ പട്ടികയിൽപ്പെട്ട അതിദാരിദ്രർ, നിരാലംബരും നിർദ്ധനരുമായ വിധവകൾ നാഥയായുള്ള കുടുംബങ്ങൾ,

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ അപ്പപാറ, അരണപ്പാറ, തോൽപെട്ടി, നരിക്കൽ,വെള്ളം, പ്രദേശങ്ങളിൽ നാളെ (ഒക്ടോബര്‍ 31) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

അധ്യാപക കൂടിക്കാഴ്ച്ച

സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന ഹയർ സെക്കണ്ടറി തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്,ഹിന്ദി, ഹിസ്റ്ററി, സോഷ്യോളജി,

വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി

വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക വികസന ദ്ധതിയുടെ ഭാഗമായി വയോജന ക്ഷേമത്തിന് കട്ടിൽ വിതരണം നടത്തി. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അദ്ധ്യക്ഷത വഹിച്ച പരിപാടി വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. വി. വിജേഷ് ഉദ്ഘാടനം

“നവകേരളം പുതു വയനാട്“ സി.പി.ഐ (എം) ജില്ലാ വികസന സെമിനാർ സംഘടിപ്പിച്ചു

“നവകേരളം പുതു വയനാട്” എന്ന മുദ്രാവാക്യം ഉയർത്തി സി.പി.ഐ (എം) വികസന സെമിനാർ സംഘടിപ്പിച്ചു. സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്ത സെമിനാറിൽ ജില്ലാ

രസച്ചെപ്പ് ; കുട്ടികളുടെ അറിവുത്സവം

ബീനാച്ചി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെയും ബീനാച്ചി ഗവ. ഹൈസ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘രസച്ചെപ്പ് – കുട്ടികളുടെ അറിവുത്സവം’ എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് വി സ്മിത ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.