അധ്യയനവര്‍ഷം അപകടരഹിതമാക്കുന്നതിനായി ജില്ലയിലെ സ്കൂള്‍ വാഹനങ്ങളുടെ ക്ഷമതാ പരിശോധന മേയ് 22 മുതല്‍ 31 വരെ ആര്.ടി ഓഫീസ് പരിധിയിലുള്ള ഓഫീസുകളില്‍ നടക്കും. വൈത്തിരി താലൂക്കിലെ വാഹനങ്ങളുടെ പരിശോധന കല്‍പ്പറ്റ ബൈപ്പാസ് റോഡിലെ എം.സി.എഫ് സ്കൂള്‍ പരിസരത്തും ബത്തേരി, മാനന്തവാടി സബ് ആര്.ടി.ഒ ഓഫീസിന് കീഴിലുള്ള സ്കൂള്‍ ബസുകളുടെ പരിശോധന അതാത് ഓഫീസുകളിലെ സി.എഫ് ടെസ്റ്റ് ഗ്രൗണ്ടിലും നടക്കും. വാഹനങ്ങള്‍ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി രേഖകള്‍ സഹിതം ഹാജരാക്കി പരിശോധന സ്റ്റിക്കര്‍ വാഹനത്തില്‍ പതിപ്പിക്കണം. പരിശോധന നടത്തി സ്റ്റിക്കര്‍ പതിപ്പിക്കാത്ത വാഹനങ്ങള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കുന്നതല്ലെന്ന് ആര്.ടി.ഒ അറിയിച്ചു. ഫോണ്‍: 04936 202607.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്
മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്