കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ വനിതാ ലീഗ് പ്രതിഷേധ സംഗമം നടത്തി. കൽപ്പറ്റ ലീഗ് ഓഫീസിൽ ചേർന്ന പരിപാടി ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് റസാഖ് കൽപ്പറ്റ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണുളളത്. താനൂരിൽ നടന്ന ബോട്ടപകടത്തിൽ കൂടുതൽ മരണപ്പെട്ടത് സ്ത്രീകളും കുട്ടികളുമാണ് എന്ന് യോഗം വിലയിരുത്തി. ജീവൻ പൊലിഞ്ഞതിനു ശേഷം മാത്രം ഉണരുന്ന സംവിധാനമായി സർക്കാർ മാറി. ഡോ : വന്ദനയ്ക്ക് ഗവൺമെന്റ് ഹോസ്പിറ്റലിനുള്ളിൽ പോലും ജീവൻ സുരക്ഷാ എടുക്കാൻ സർക്കാരിന് കഴിയാത്തത് കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി ഇങ്ങനെ തുടർന്നാൽ സർക്കാരിന്റെ അനാസ്ഥക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വനിതാ ലീഗ് പ്രസിഡന്റ് കെ ബി നസീമ, ജനറൽ സെക്രട്ടറി കെ കെ സി മൈമൂന, ജില്ലാ ട്രഷറർ ഭാനു പുളിക്കൽ എന്നിവർ അധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു. യോഗത്തിൽ സൗജത്ത് ഉസ്മാൻ , പി.കുഞ്ഞായിഷ, ആമിന അവറാൻ , റസീന സുബൈർ, സഫിയ ഹംസ, ബീന അബൂബക്കർ , ആമിന സത്താർ, ഷിഫാനത്ത് , റൈഹാനത്ത് ബഷീർ എന്നിവർ പങ്കെടുത്തു.

അധ്യാപക കൂടിക്കാഴ്ച്ച
സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താം തരം തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്







