വൈത്തിരി താലൂക്കിലെ വിവിധ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ഓഫീസ് മാനേജ്മെന്റ് ട്രെയിനി നിയമനത്തിനായി മേയ് 6 ലെ പി.എസ്.സി പരീക്ഷയെത്തുടര്‍ന്ന് മാറ്റിവെച്ച എഴുത്ത് പരീക്ഷ മേയ് 22 ന് രാവിലെ 11 മുതല്‍ 12.15 വരെ കണിയാമ്പറ്റ ചിത്രമൂലയിലെ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കും. മേയ് 20 നകം ഹാള്‍ടിക്കറ്റ് ലഭിക്കാത്ത അപേക്ഷകര്‍ 04936 202232 എന്ന നമ്പറില്‍ ബന്ധപ്പെടണം.

അധ്യാപക കൂടിക്കാഴ്ച്ച
സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താം തരം തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്







