തരുവണ:വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ ഡിവിഷൻ പരിധിയിലെ പ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിർധനരായ വിദ്യാർത്ഥികൾക്കുള്ള പഠന പ്രോത്സാഹന പിന്തുണാ കിറ്റ് ‘ അറിവ് നിറവ് ‘വിതരണം ആരംഭിച്ചു.
കരിങ്ങാരി ഗവ. എൽ. പി സ്കൂളിലേക്കുള്ള കിറ്റ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയിൽ നിന്നും സ്കൂൾ അധികൃധർ ഏറ്റുവാങ്ങി.
ഹെഡ്മാസ്റ്റർ
ശശി പി. കെ, പി.ടി.എ പ്രസിഡന്റ് നാസർ എസ്,ഷീജ ഡി. കെ,ഷിജിന പി,പ്രസീത പി തുടങ്ങിയവർ സംബന്ധിച്ചു.