പുൽപ്പള്ളി പെരിക്കല്ലൂരിൽ എക്സൈസ് സംഘത്തിന്റെ വാഹന പരിശോധനക്കിടെ 480 ഗ്രാം കഞ്ചാവുമായി താമരശ്ശേരി സ്വദേശി കയ്യേലിക്കൽ വീട്ടിൽ ജബ്ബാർ കെ.കെ ( 44) ആണ് പിടിയിലായത് . ബത്തേരി റെയിഞ്ചിലെ അസി.എക്സൈസ് ഇൻസ്പെക്ടർ കെ.ബി. ബാബുരാജിന്റെ നേതൃത്വത്തിലുള്ള എക്സൈസ് റെയിഞ്ച് സംഘവും കേരള എക്സൈസ് മൊബൈൽ ഇന്റർ വെൻഷൻ യൂണിറ്റിലെ (KEMU ) അസി.എക്സൈസ് ഇൻസ്പെക്ടർ കെ.ജെ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് പെരിക്കല്ലൂർ ഭാഗത്ത് നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് കഞ്ചാവുമായി പ്രതി പിടിയിലായത്. ജില്ലയിൽ കർണ്ണാക, തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ മദ്യ-മയക്ക് മരുന്ന് കടത്ത് തടയുന്നതിന്റെ ഭാഗമായി പുതുതായി അനുവദിച്ച കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് ( KEMU ) വാഹനത്തിന്റെ സഹായത്തോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൊബൈൽ പട്രോളിംഗ് പാർട്ടി അതിർത്തിയിൽ പരിശോധന കൂടുതൽ ശക്തമാക്കിയ സാഹചര്യത്തിലാണ് കേസ് പിടികൂടിയിട്ടുള്ളത്. പരിശോധനയിൽ സു. ബത്തേരി റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസർ സികെ ഷാജി, സിഇഒമാരായ ദിനീഷ്, ശിവൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുദിവ്യ ഭായ് എന്നിവരും മൊബെൽ ഇന്റർവെൻഷൻ ( KEMU ) യൂണിറ്റിലെ സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു കെ.കെ, ചന്ദ്രൻ പികെ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയേയും , കഞ്ചാവും തുടർ നടപടിക്കായി സു. ബത്തേരി റെയിഞ്ചിൽ ഹാജരാക്കി.

മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു
സാമൂഹ്യവനവത്കരണ വിഭാഗം, കല്‍പ്പറ്റ- സുല്‍ത്താന്‍ ബത്തേരി സാമൂഹ്യവനവത്കരണ റെയിഞ്ചിന്റെ സംയുക്താഭിമുഖ്യത്തില്‍ വനത്തിനകത്തെ മാധ്യമ പ്രവര്‍ത്തനം മാര്‍ഗ്ഗരേഖകള്‍ എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. മുത്തങ്ങ വന്യജീവി സങ്കേതം ഡോര്‍മെറ്ററിയില്‍ നടന്ന ശില്‍പശാല കോഴിക്കോട് സോഷ്യല്‍