ബത്തേരി : നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സുൽത്താൻ ബത്തേരി ഗവണ്മെന്റ് സർവജന ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 10 മാസത്തേക്ക് ലൈബ്രേറിയൻ നിയമനത്തിനുള്ള കൂടിക്കാഴ്ച മെയ് 30 ചൊവ്വ രാവിലെ 10 മണിക്ക് സർവജന ഹയർ സെക്കണ്ടറി ഓഫീസിൽ വെച്ച് നടത്തുന്നതാണ് . യോഗ്യത: ലൈബ്രറി സയൻസിൽ ഡിഗ്രി / ഡിഗ്രിയും ലൈബ്രറി സയൻസിൽ ഡിപ്ലോമയും. ഹോണറേറിയം പ്രതിമാസം 12000 രൂപ. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ് /ആധാർ എന്നിവ സഹിതം സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായി 9.30ന് മുൻപ് ഹാജരാവുക. ഫോൺ : 9447887798

തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മിച്ച മുതലടി ചെക്ക് ഡാം ഉദ്ഘാടനം ചെയ്തു.
കോട്ടത്തറ ഗ്രാമ പഞ്ചായത്തിൽ ദേശീയ തൊഴിലുറപ്പ്പദ്ധതിയിലുൾപ്പെടുത്തി നിര്‍മിച്ച വണ്ടിയാമ്പറ്റ മുതലടി ചെക്ക് ഡാം ടി. സിദ്ധിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാധാരണയായി ചെറുപദ്ധതികൾ മാത്രം ഏറ്റെടുക്കാറുള്ള ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ 30 ലക്ഷം രൂപ ചെലവിൽ







