വയനാട് ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. പബ്ലിക് റിലേഷന്‍ കം ലെയ്സണ്‍ ഓഫീസര്‍ – ഹോസ്പിറ്റല്‍ മാനേജ്മെന്റില്‍, എം. ബി.എ,എം.എച്ച്.എ,എം.പി.എച്ച്, എം.എസ്.ഡബ്യൂ ഹോസ്പിറ്റല്‍ മാനേജ്മെന്റില്‍ 2 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് https://forms.gle/GN3sQHTE8RgJpgFh7 എന്ന ലിങ്ക് വഴി അപേക്ഷിക്കാം. മാസ വരുമാനം 20000 രൂപ.

ഫിസിയോതെറാപിസ്റ്റ് – ബി.പി.റ്റിയും 3 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമുള്ളവര്‍ക്ക് https://forms.gle/umtqDH9Ezqe6X3Mk7 എന്ന ലിങ്ക് വഴി അപേക്ഷിക്കാം. മാസ വരുമാനം 20000..

ജെ.പി.എച്ച്.എന്‍ -അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ജെ.പി.എച്ച്.എന്‍ കോഴ്സ് പാസ്സായിരിക്കണം , കേരള നേഴ്സസ് ആന്റ് മിഡ്വൈവ്സ് കൗണ്‍സിലില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം, അപേക്ഷകര്‍ക്ക് https://forms.gle/CDt6iG7YYKcwrQKa9 എന്ന ലിങ്ക് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. മാസ വരുമാനം 20000-.

സ്പെഷല്‍ എജുക്കേറ്റര്‍ -് ബിരുദം, സ്പെഷ്യല്‍ എജുക്കേഷനില്‍ ബി.എഡ്, 1 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് https://forms.gle/Ky7rBtXX6hZPR7dYA എന്ന ലിങ്ക് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം.

അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍ – എം.എച്ച്.എ (മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍) / എം.എസ്.സി ഇന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ്, ആശുപത്രികളില്‍ ക്വാളിറ്റി അഷ്വറന്‍സ് ഹെല്‍ത്ത് കെയറില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് എന്ന https://forms.gle/iGvQT6Yx2imMtMPZA ലിങ്ക് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. മാസ വരുമാനം 25000.

താല്‍പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 25 ന് വൈകീട്ട് 5 നകം അപേക്ഷകള്‍ സമര്‍പ്പിക്കണം. തപാല്‍ വഴിയോ നേരിട്ടോ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. പ്രായപരിധി 01.04.2020 ന് 40 വയസ്സ് കവിയരുത്.

പടിഞ്ഞാറത്തറയിൽ കോൺഗ്രസ് ഗ്രാമ സന്ദേശ യാത്ര നാളെ

പടിഞ്ഞാറത്തറ: ഇന്ത്യൻ നാഷ്ണൽകോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (നവംബർ 4) ഗ്രാമ സന്ദേശ യാത്ര നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുടെ ജനദ്രോഹനടപടികൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനെതിരെയും, അമിതമായ നികുതിവർദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുന്ന തെന്ന്

വീട്ടമ്മമാർക്ക് സൗജന്യ പി എസ് സി പരിശീലനം, വിജയ ജ്യോതി പദ്ധതിയുമായി തരിയോട് ഗ്രാമപഞ്ചായത്ത്

കാവുമന്ദം: സർക്കാർ ജോലി സ്വപ്നം കണ്ട് വലിയ പ്രതീക്ഷയോടെ പഠനം നടത്തിയ പെൺകുട്ടികൾ, അനിവാര്യമായ വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ വലിയൊരു ശതമാനം പെൺകുട്ടികളും ജോലി എന്ന സ്വപ്നം ഉപേക്ഷിച്ച് കുടുംബജീവിതത്തിൽ ഒതുങ്ങി പോകുന്നത് സർവ്വസാധാരണമാണ്.

വയനാട് ജില്ലാ പോലീസിന്റെ കുതിപ്പിന് പുതു വേഗം

കൽപ്പറ്റ: ജില്ലയിൽ പുതുതായി അനുവദിച്ചു കിട്ടിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്‌ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. കൽപ്പറ്റ, മേപ്പാടി,വൈത്തിരി, പടിഞ്ഞാറത്തറ, മാനന്തവാടി, പുൽപള്ളി, തിരുനെല്ലി, തൊണ്ടർനാട് സ്റ്റേഷനുകൾക്ക് ബൊലേറോ ജീപ്പുകളും

എംസിഎഫ് മെഗാ എക്സിബിഷൻ നവംബർ ആറു മുതൽ കൽപ്പറ്റയിൽ

കൽപ്പറ്റ : എം സി എഫ് വയനാടിന്റെ രജത ജൂബിലിയുടെ ഭാഗമായി കൽപ്പറ്റ എം സി.എഫ് പബ്ലിക് സ്കൂൾ കാമ്പസിൽ നവംബർ 6,7,8 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ സ്പോട്ട്ലൈറ്റ് മെഗാ എക്സിബിഷൻ സംഘടിപ്പിക്കുന്നു.

ഫാർമസ്യൂട്ടിക്സിൽ മാസ്റ്റർ ബിരുദവുമായി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി

മേപ്പാടി: ഫാർമസ്യൂട്ടിക്സ് വിഭാഗത്തിലുള്ള മാസ്റ്റർ ഓഫ് ഫാർമസി (M. Pharm) കോഴ്‌സ് ആരംഭിച്ച് ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (PCI)യുടെയും കേരളാ ആരോഗ്യ സർവ്വകലാശാലയുടെയും അംഗീകാരത്തോടെ നടത്തുന്ന

ജില്ലയിൽ ആറു പേർക്ക് കേരള മുഖ്യമന്ത്രിയുടെ 2025 ലെ പോലീസ് മെഡൽ

കല്‍പ്പറ്റ: കേരള മുഖ്യമന്ത്രിയുടെ 2025-ലെ പോലീസ് മെഡലിന് ജില്ലയില്‍ നിന്ന് ആറു പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സന്തോഷ് എം.എ, കൽപ്പറ്റ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എ.യു. ജയപ്രകാശ്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.