കൊയിലേരി: കൊയിലേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊയിലേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൊയിലേരി – കൈതക്കൽ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. റോഡ് പ്രവൃത്തി തുടങ്ങി വർഷങ്ങളായിട്ടും ഇഴഞ്ഞു നീങ്ങുന്നതും റോഡ് ഗതാഗത യോഗ്യമല്ലാത്ത രീതിയിൽ പ്രവൃത്തി നടത്തുന്നതും ഇനിയും നോക്കിനിൽക്കുവാനാകില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ബിജു മഠത്തുംപടി , ലാജി പടിയറ, ജിബിൻ മാമ്പള്ളി, ഷിബു വാഴവല്ലി ബിനോയ് പടിയറ , ലിബിൻ അട്ടക്കുഴി തുടങ്ങിയവർ പങ്കെടുത്തു.

പടിഞ്ഞാറത്തറയിൽ കോൺഗ്രസ് ഗ്രാമ സന്ദേശ യാത്ര നാളെ
പടിഞ്ഞാറത്തറ: ഇന്ത്യൻ നാഷ്ണൽകോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (നവംബർ 4) ഗ്രാമ സന്ദേശ യാത്ര നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുടെ ജനദ്രോഹനടപടികൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനെതിരെയും, അമിതമായ നികുതിവർദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുന്ന തെന്ന്







