കോവിഡ് നെഗറ്റീവായിട്ടും ശാരീരിക അശ്വസ്ഥതകളുണ്ടോ..? മാസങ്ങളോളം രോഗ ലക്ഷണങ്ങള്‍ നിലനില്‍ക്കുമെന്ന് പഠനം.

ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ട രോഗികളില്‍ പകുതിയിലേറെ പേരും രണ്ടു മൂന്നു മാസക്കാലം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുമെന്ന് പഠനം. ശ്വാസോച്ഛ്വാസത്തിലുള്ള ബുദ്ധിമുട്ട്, ക്ഷീണം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ അസ്വസ്ഥതകള്‍ മാസങ്ങളോളം നീണ്ടു നില്‍ക്കുമെന്നാണ് യു.കെയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 58 രോഗികളിലെ ദീര്‍ഘകാല പ്രത്യാഘാതത്തെക്കുറിച്ച്‌ ബ്രിട്ടനിലെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. രോഗബാധിതരായ ചിലര്‍ക്ക് ഒന്നിലധികം അവയവങ്ങളില്‍ വീക്കം ഉണ്ടാകുന്നുണ്ടെന്നും അത് മാസങ്ങളോളം നിലനില്‍ക്കുന്നതായു കണ്ടെത്തിയിട്ടുണ്ട്.ഈ പഠനം മറ്റു ശാസ്ത്രജ്ഞര്‍ പുനപരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെങ്കിലും MedRxiv വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘കോവിഡുമായി ബന്ധപ്പെട്ട് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ കൂടുതല്‍ പഠനം നടത്തണമെന്നതും ആശുപത്രി വിട്ട ശേഷവും രോഗികള്‍ക്ക് സമഗ്രമായ പരിചരണ സംവിധാനം വികസിപ്പിക്കേണ്ടതിന്റെയും ആവശ്യകയും അടിവരയിടുന്നതാണ് ഈ പഠനം,’ പഠനത്തിന് നേതൃത്വം നല്‍കിയ ഓക്സ്ഫോര്‍ഡ് റാഡ്ക്ലിഫ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മെഡിസിനിലെ ഡോക്ടര്‍ ബെറ്റി രാമന്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ബ്രിട്ടന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് റിസര്‍ച്ചിന്റെ (എന്‍‌എ‌എ‌ച്ച്‌ആര്‍) ഒരു പ്രാഥമിക റിപ്പോര്‍ട്ട് കാണിക്കുന്നത് COVID-19 അണുബാധയെത്തുടര്‍ന്ന് നിലവിലുള്ള അസുഖത്തെ എന്ന് വിളിക്കാറുണ്ട്, ഇത് ശരീരത്തെയും മനസ്സിനെയും ബാധിക്കുന്ന വൈവിധ്യമാര്‍ന്ന ലക്ഷണങ്ങളെ ഉള്‍ക്കൊള്ളുന്നു.

കോവിഡ് രോഗത്തിനു ശേഷം ഉണ്ടാകാറുള്ള അസ്വസ്ഥതകള്‍ പൊതുവെ ‘ലോംഗ് COVID’ എന്നാണ് അറിയപ്പെടുന്നത്. ഇത് ശരീരത്തെയും മനസിനെയും ബാധിക്കുന്നവയാണ്. ഇക്കാര്യം കഴിഞ്ഞയാഴ്ച ബ്രിട്ടനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് റിസര്‍ച്ച്‌ (എന്‍‌എ‌എ‌ച്ച്‌ആര്‍) പുറത്തുവിട്ട പ്രഥമിക റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് ഭേദമായ 64% രോഗികളിലും രണ്ട് മൂന്ന് മാസങ്ങള്‍ക്ക് ശേഷവും നിരന്തരമായ ശ്വാസതടസം അനുഭവപ്പെടുന്നതായും 55% പേര്‍ക്ക് ക്ഷീണമുള്ളതായും ഓക്സ്ഫോര്‍ഡ് പഠനത്തില്‍ വ്യക്തമായിട്ടുണ്ട്.

60% കോവിഡ് രോഗികളുടെയും ശ്വാസകോശത്തിലും 29% പേരുടെ വൃക്കകളിലും 26% പേരുടെ ഹൃദയത്തിലും 10% പേരുടെ കരളിലും എം.ആര്‍.ഐ സ്കാനില്‍ അസാധാരണത്വം കണ്ടെത്തിയിട്ടുണ്ട്.

രോഗം അതിജീവിച്ചവരുടെ അന്തരികാവയവങ്ങളില്‍ തകരാറുകള്‍ ഉണ്ടായേക്കാമെന്നതാണ് ഈ പഠനഫലം സൂചിപ്പിക്കുന്നതെന്നും ബെറ്റി രാമന്‍ പറഞ്ഞതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പടിഞ്ഞാറത്തറയിൽ കോൺഗ്രസ് ഗ്രാമ സന്ദേശ യാത്ര നാളെ

പടിഞ്ഞാറത്തറ: ഇന്ത്യൻ നാഷ്ണൽകോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (നവംബർ 4) ഗ്രാമ സന്ദേശ യാത്ര നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുടെ ജനദ്രോഹനടപടികൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനെതിരെയും, അമിതമായ നികുതിവർദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുന്ന തെന്ന്

വീട്ടമ്മമാർക്ക് സൗജന്യ പി എസ് സി പരിശീലനം, വിജയ ജ്യോതി പദ്ധതിയുമായി തരിയോട് ഗ്രാമപഞ്ചായത്ത്

കാവുമന്ദം: സർക്കാർ ജോലി സ്വപ്നം കണ്ട് വലിയ പ്രതീക്ഷയോടെ പഠനം നടത്തിയ പെൺകുട്ടികൾ, അനിവാര്യമായ വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ വലിയൊരു ശതമാനം പെൺകുട്ടികളും ജോലി എന്ന സ്വപ്നം ഉപേക്ഷിച്ച് കുടുംബജീവിതത്തിൽ ഒതുങ്ങി പോകുന്നത് സർവ്വസാധാരണമാണ്.

വയനാട് ജില്ലാ പോലീസിന്റെ കുതിപ്പിന് പുതു വേഗം

കൽപ്പറ്റ: ജില്ലയിൽ പുതുതായി അനുവദിച്ചു കിട്ടിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്‌ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. കൽപ്പറ്റ, മേപ്പാടി,വൈത്തിരി, പടിഞ്ഞാറത്തറ, മാനന്തവാടി, പുൽപള്ളി, തിരുനെല്ലി, തൊണ്ടർനാട് സ്റ്റേഷനുകൾക്ക് ബൊലേറോ ജീപ്പുകളും

എംസിഎഫ് മെഗാ എക്സിബിഷൻ നവംബർ ആറു മുതൽ കൽപ്പറ്റയിൽ

കൽപ്പറ്റ : എം സി എഫ് വയനാടിന്റെ രജത ജൂബിലിയുടെ ഭാഗമായി കൽപ്പറ്റ എം സി.എഫ് പബ്ലിക് സ്കൂൾ കാമ്പസിൽ നവംബർ 6,7,8 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ സ്പോട്ട്ലൈറ്റ് മെഗാ എക്സിബിഷൻ സംഘടിപ്പിക്കുന്നു.

ഫാർമസ്യൂട്ടിക്സിൽ മാസ്റ്റർ ബിരുദവുമായി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി

മേപ്പാടി: ഫാർമസ്യൂട്ടിക്സ് വിഭാഗത്തിലുള്ള മാസ്റ്റർ ഓഫ് ഫാർമസി (M. Pharm) കോഴ്‌സ് ആരംഭിച്ച് ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (PCI)യുടെയും കേരളാ ആരോഗ്യ സർവ്വകലാശാലയുടെയും അംഗീകാരത്തോടെ നടത്തുന്ന

ജില്ലയിൽ ആറു പേർക്ക് കേരള മുഖ്യമന്ത്രിയുടെ 2025 ലെ പോലീസ് മെഡൽ

കല്‍പ്പറ്റ: കേരള മുഖ്യമന്ത്രിയുടെ 2025-ലെ പോലീസ് മെഡലിന് ജില്ലയില്‍ നിന്ന് ആറു പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സന്തോഷ് എം.എ, കൽപ്പറ്റ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എ.യു. ജയപ്രകാശ്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.