കായംകുളം: വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന രണ്ടാം ക്ലാസുകാരന്‍ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു. കായംകുളം വള്ളികുന്നം പ്ലാമൂട്ടില്‍ പുത്തന്‍വീട്ടില്‍ അബ്ദുല്‍ ഷുക്കൂറിന്‍റെ ഏഴു വയസുകാരനായ മകന്‍ മുഹമ്മദ് ഇര്‍ഷാദാണ് മരണപ്പെട്ടത്.
തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം നടന്നത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മകനെ കാണാതായതോടെ മാതാവ് സലീന തിരക്കിയപ്പോഴാണ് കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കരുനാഗപ്പള്ളി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ടെണ്ടര്‍ ക്ഷണിച്ചു
സുൽത്താൻ ബത്തേരി ഐസിഡിഎസ് പ്രൊജക്ടിന് കീഴിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, നൂൽപ്പുഴ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ 118 അങ്കണവാടികളിലെ കുട്ടികൾക്ക് മുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകൾ ഓഗസ്റ്റ് 30ന് ഉച്ച