കണിയാമ്പറ്റ ജിഎച്എസ്എസിലെ 2004 എസ്എസ്എൽസി ബാച്ചിന്റെ ഗെറ്റുഗദർ “ഫസ്റ്റ് ബെൽ” എന്ന പേരിൽ സംഘടിപ്പിച്ചു.പിസി മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ പൂർവ്വ അധ്യാപകരെ ആദരിച്ചു.കൺവീനർ മുത്ത് പഞ്ചാര അധ്യക്ഷത വഹിച്ചു.ഒത്തുചേരലിൽ പങ്കെടുക്കാൻ സാധിക്കാത്ത പ്രവാസികളായ കുട്ടുകാർക്ക് വേണ്ടി ഫാസ്റ്റ് ലൈവ് മീഡിയ ചാനലിന്റെ എറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ലൈവ് ടെലികാസ്റ്റിങും, ഗൂഗിൾ മീറ്റും ഉണ്ടായിരുന്നു.230 ഓളം പേരാണ് പരിപാടിയിൽ പങ്കെടുത്തത്.കമ്മിറ്റി ചെയർമാൻ അജ്മൽ.പി,സക്കരിയ കെ.കെ, സത്താർ കമ്പളക്കാട്, സജീർ കമ്പളക്കാട്, ഷഫീഖ് പിഡ്‌സൺ, ശാക്കിർ സി,എച്ച്, നിഷാദ് മൊയ്തു, നിഷാദ് കമ്പളക്കാട്, ഗോപാലകൃഷ്ണൻ കണിയാമ്പറ്റ, ജുനൈസ് കണിയാമ്പറ്റ, ഷൗക്കത്ത് മില്ലുമുക്ക്, ഫെമിന കമ്പളക്കാട്, ഹസീന മട്ടായി, സുലൈഖ മില്ലുമുക്ക്, ഫാത്തിമ മില്ലിമുക്ക്, സൗദ കല്ലൻകോടൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







