വെങ്ങപ്പള്ളി പഞ്ചായത്തിലെ മൈലാടി സെക്കൻ്റ് അങ്കണവാടിയില്‍ നടന്ന പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ വികെ ശിവദാസ് നിര്‍വ്വഹിച്ചു. അങ്കണവാടി ടീച്ചർ സന്ധ്യ കെ, ഹെൽപ്പർ ഉഷ വിവി എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ സിഡിപിഒ കാർത്തിക അന്ന തോമസ്,
സൂപ്പർവൈസർ ഗീത എന്നിവരും പങ്കെടുത്തു. കുട്ടികളുടെ യാത്രയയപ്പും എസ്.എസ്.എൽ.സി ക്ക് ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും നടത്തി.

ആത്മ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം
കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായ അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) പ്രോഗ്രാമിന് കീഴില്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കൃഷി, കൃഷി വിപണനം, അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍,