മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് ചീരാൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.മേഖല ഡയറക്ടർ ഫാ.കുര്യാക്കോസ് മതാ പ്പാറ ഉദ്ഘാടനം ചെയ്തു.മേഖല ജനറൽ സെക്രട്ടറി ബേസിൽ പുതുപ്പാടി അധ്യക്ഷത വഹിച്ചു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം,സഹവികാരി ഫാ.കുര്യാക്കോസ് പൂവത്തുംകുന്നേൽ,മേഖല പ്രസിഡന്റ് എബി ചെരിവു പുരയിടം,ഇടവക സെക്രട്ടറി പോൾ പുലിക്കോട്ടിൽ,സി.നിത്യ,സി.ജിൻസി എന്നിവർ സംസാരിച്ചു.ഐറിൻ സ്വാഗതവും,അലീന നന്ദിയും രേഖപ്പെടുത്തി.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







