മിത്രം പദ്ധതിയുടെ ധനസഹായ വിതരണവും
ശ്രേയസ് ബഡേരി യൂണിറ്റിന്റെ വാർഷിക പൊതുയോഗവും നടത്തി.യൂണിറ്റ് ഡയറക്ടർ ഫാ.അബ്രഹാം
പതാക്കൽ ഉദ്ഘാടനം ചെയ്തു.വാർഷിക
റിപ്പോർട്ട് പ്രകാശനം ചെയ്തു.മിത്രം പദ്ധതിയുടെ ധനസഹായ വിതരണം മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. നിർവഹിച്ചു.യൂണിറ്റ് പ്രസിഡന്റ് തങ്കച്ചൻ അധ്യക്ഷത വഹിച്ചു.യൂണിറ്റ് സി.ഒ.ബിന്ദു വിൽസൺ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ബാങ്ക് സുരക്ഷ
ഇൻഷൂറൻസിനെക്കുറിച്ച് ജിലി ജോർജ് ക്ലാസ് എടുത്തു.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







