വെള്ളാർമല: വൈത്തിരി ഉപജില്ലാ തല പ്രവേശനോത്സവം വെളളാർമല ജി.വി.എച്ച്.എസ്.എസിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ എ.കെ.ഷിബു ,വാർഡ് മെമ്പർ എൻ.കെ.സുകുമാരൻ, വിജയൻ, ഷെരീഫ്, എസ്.എം.സി.ചെയർമാൻ നിഷാദ്, എം പി ടി എ പ്രസിഡണ്ട് സഹന, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.വാർഡ് മെമ്പർ സി.കെ നൂറുദ്ദീൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് പ്രിൻസിപ്പൽ ഭവ്യാലാൽ സ്വാഗതവും വി.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





