പ്ലാസ്റ്റിക് ബോട്ടിലിൽ തല കുടുങ്ങിയ തെരുവുനായയുടെ രക്ഷകരായത് പൾസ് എമർജൻസി ടീം വൊളണ്ടിയർമാർ. കൽപ്പറ്റ എസ്കെഎംജെ സ്കൂൾ പരിസരത്താണ് പ്ലാസ്റ്റിക് ബോട്ടിൽ തല കുടുങ്ങിയ നിലയിൽ തെരുവുനായയെ സ്കൂൾ അധികൃതർ കാണുന്നത്. നാല് ദിവസമായി അലയുന്ന നായ അവശനിലയിലായിരുന്നു.
സ്കൂൾ പ്രധാനാധ്യാപകൻ വിവരം അറിയിച്ചതോടെ പൾസ് എമർജൻസി ടീം കേരള സ്റ്റേറ്റ് പ്രസിഡന്റും അനിമൽ സ്ക്യുവറുമായ മേപ്പാടി സ്വദേശി മുഹമ്മദ് ബഷീറും സംഘവും സ്ഥലത്തെത്തി. നായയെ പിടികൂടി ബോട്ടിൽ ഊരിമാറ്റി രക്ഷപ്പെടുത്തി.

ടെണ്ടര്‍ ക്ഷണിച്ചു
സുൽത്താൻ ബത്തേരി ഐസിഡിഎസ് പ്രൊജക്ടിന് കീഴിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, നൂൽപ്പുഴ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ 118 അങ്കണവാടികളിലെ കുട്ടികൾക്ക് മുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകൾ ഓഗസ്റ്റ് 30ന് ഉച്ച