ജില്ലയിലെ അനധികൃത സ്‌കാനിങ്ങ് കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കും. കളക്ട്രേറ്റ് കോണ്‍ഫറണ്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല പി.സി.പി.എന്‍.ഡി.ടി ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. 4 പുതിയ സ്‌കാനിംഗ് സെന്ററുകള്‍ക്ക് അംഗീകാരം നല്‍കി. ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ് അദ്ധ്യക്ഷത വഹിച്ചു. ഡി.എം.ഒ പി. ദിനീഷ്, ഡോ. ഷിജിന്‍ ജോണ്‍, ഡോ. പി. ചന്ദ്രശേഖരന്‍, ഡോ. നസീറബാനു, ജില്ലാ മാസ്മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





