കൊമ്മയാട്:വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് കൊമ്മയാട് ത്രീ സ്റ്റാർ കൂട്ടായ്മയുടെയും ടാഗോർ ഗ്രന്ഥലയത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
യൂനുസ് കെ അധ്യക്ഷത വഹിച്ചു.സബ് ഇൻസ്‌പെക്ടർ സാദിർ തലപ്പുഴ,ബിജു മോൻ മാസ്റ്റർ,ആഷിഖ് കണ്ണാടി, സിദ്ധീഖ്. ഇ, മൊയ്‌തു എ.എസ്.ഐ തുടങ്ങിയവർ സംസാരിച്ചു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





