ശ്രേയസ് നെല്ലിമാളം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും,രജത ജൂബിലി സംഗമവും മേപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ രാധാമണി ടീച്ചർ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.മാത്യു പാലക്കപ്രായിൽ അധ്യക്ഷത വഹിച്ചു.എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യസന്ദേശം നൽകി.പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായുള്ള തൈ വിതരണം നബാർഡ് ഡി. ഡി.എം.ജിഷ നിർവഹിച്ചു.വാർഷിക റിപ്പോർട്ട് സെൻട്രൽ പ്രോഗ്രാം ഓഫീസർ കെ.വി.ഷാജി പ്രകാശനം ചെയ്തു.മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.,ബീന,ജിഷ സുരേഷ്,സെലീന സാബു എന്നിവർ സംസാരിച്ചു.പ്രവർത്തന റിപ്പോർട്ട് രജനി അവതരിപ്പിച്ചു.എസ്.എസ്.എൽ.സി. ,
പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും,25 വർഷങ്ങൾ പിന്നിട്ട അയൽക്കൂട്ട അംഗങ്ങളെയും മെമെന്റോ നൽകി ആദരിച്ചു.സാമൂഹ്യ സുരക്ഷ പദ്ധതിയിൽ മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തിയതിന്റെ ഫോമുകൾ ജിലി ജോർജ് നബാർഡ് ഡി.ഡി.എം.ന് കൈമാറി.സ്നേഹവിരുന്നോടെ സമാപിച്ചു.

അറുപതാം വയസ്സിൽ അങ്കം കുറിക്കാൻ അയ്യപ്പേട്ടൻ
45 വർഷങ്ങൾക്കു മുമ്പ് ഒൻപതാം ക്ലാസിൽ ഉപേക്ഷിച്ച സ്വപ്നങ്ങൾക്കുവേണ്ടി അറുപതാം വയസ്സിൽ ചിറകു വിരിക്കുകയാണ് അയ്യപ്പൻ. എസ്.കെ.എം.ജെ ഹൈസ്കൂളിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ ഏറെ സന്തോഷത്തിലാണ് അയ്യപ്പനെത്തിയത്. റേഷൻ കടയിലെ





