വരയുടെ വയനാടന്‍ ഭാവങ്ങള്‍നിറമെഴുതി നാട്ടുപച്ച

മലകളും മരങ്ങളും പുഴകളും അരുവികളുമായി ഹരിതലോകം. പച്ചപ്പണിഞ്ഞ വയനാടിന് വിഭിന്ന ഭാവങ്ങള്‍. പ്രകൃതിക്ക് നിറം ചാര്‍ത്തി സിവില്‍ സ്റ്റേഷനില്‍ നടന്ന നാട്ടുപച്ച ചിത്രപ്രദര്‍ശനം പരിസ്ഥിതി ദിനത്തില്‍ വേറിട്ട കാഴ്ചയായി. മൂന്ന് വര്‍ഷം കൊണ്ട് വയനാട്ടിലെ ചിത്രകലാ അധ്യാപക കൂട്ടായ്മ വരച്ചു തീര്‍ത്ത 60 ലധികം പരിസ്ഥിതി ചിത്രങ്ങളാണ് നാട്ടുപച്ച ഏകദിന ചിത്രപ്രദര്‍ശനത്തില്‍ കോര്‍ത്തിണക്കിയത്. ജില്ലാ ഭരണകൂടം, സാമൂഹ്യ വനവത്കരണ വിഭാഗം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചിത്രപ്രദര്‍ശനം. കുറുവാ ദ്വീപ്, മുത്തങ്ങ, ബാണാസുരസാഗര്‍, തിരുനെല്ലി തുടങ്ങിയ വയനാടിന്റെ പ്രകൃതി ദൃശ്യ ചാരുതകളെയാണ് കലാകാരന്‍മാര്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തിയത്. പതിനാലോളം പേരുടെ കലാസൃഷ്ടികളാണ് നാട്ടുപച്ചയില്‍ പ്രദര്‍ശിപ്പിച്ചത്.
ചിത്രകലാ ക്യാമ്പുകള്‍ അത്ര സജീവമല്ലാത്ത വയനാട്ടില്‍ വേറിട്ട ക്യാമ്പുകളൊരുക്കിയാണ് കൂട്ടായ്മ ശ്രദ്ധനേടിയത്. 2012 ല്‍ തുടങ്ങിയ കൂട്ടായ്മയില്‍ ഇന്ന് ഇരുപത്തിയഞ്ചോളം പേരുണ്ട്. ഇപ്പോള്‍ ജോലിയില്‍ തുടരുന്നവരും വിരമിച്ചവരും ഈ കൂട്ടായ്മയില്‍ അംഗമാണ്. രണ്ടാം ശനിയാഴ്ച തുടങ്ങിയ അവധി ദിവസങ്ങളില്‍ ക്യാമ്പുകള്‍ മുടങ്ങാതെ നടക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങള്‍ ഇവര്‍ ഇതിനായി തെരഞ്ഞെടുക്കുന്നു. ക്യാമ്പുകള്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് വളരാന്‍ തുടങ്ങിയതോടെ പ്രകൃതിയുടെ പച്ച ക്യാന്‍വാസിനുള്ളില്‍ കൂടുതല്‍ കൂടുതല്‍ പേരെത്തി തുടങ്ങിയത്. ഇതോടെ ഈ രംഗത്തുള്ള സൗഹൃദവും ചിത്രങ്ങളും ആഴത്തിലും പരപ്പിലുമുള്ളതായി മാറി. കലാപരിപോഷണത്തിനും പ്രോത്സാഹനത്തിനും ആസ്വാദനത്തിനുമെല്ലാം ഈ കൂട്ടായ്മ പുതിയ മുന്നേറ്റമായി. കോവിഡ് കാലത്ത് വിദ്യാലയങ്ങളെല്ലാം അടച്ചതോടെ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ചിത്രരചന ക്ലാസ്സുകള്‍ നടത്തുന്നതിനും ഇവര്‍ നേതൃത്വം നല്‍കിയിരുന്നു. കളക്ട്രേറ്റില്‍ നടന്ന നാട്ടുപച്ച വയനാടന്‍ വരകള്‍ ചിത്രപ്രദര്‍ശനം ജില്ലാ കളക്ടേര്‍ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. എ.ഡി.എം. എന്‍.ഐ. ഷാജു, സോഷ്യല്‍ ഫോറസ്ട്രി അസി. കണ്‍സര്‍വേറ്റര്‍ ജോസ് മാത്യു, റെയിഞ്ച് ഓഫീസര്‍ എം. അനില്‍കുമാര്‍, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ കെ.കെ. സുന്ദരന്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.സി. ഹരിദാസ്, ചിത്രലകലാ അധ്യാപകരായ എന്‍.ടി. രാജീവ്, പി.സി. സനല്‍കുമാര്‍, എം.പി. സുനില്‍കുമാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നാട്ടുപച്ച ചിത്ര പ്രദര്‍ശനം കാണാന്‍ വിദ്യാര്‍ത്ഥികള്‍ പൊതുജനങ്ങള്‍ ജീവനക്കാര്‍ തുടങ്ങി നിരവധി പേരെത്തിയിരുന്നു.

പൊഴുതന ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിർമ്മാണോദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു.

ജില്ലയിലെ കായിക മേഖല ശക്തിപെടുത്താൻ സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കിയതായി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. സുന്ധഗിരി പുനരധിവാസ മേഖലയിലെ പ്രൈമറി ഹെൽത്ത് സെന്റർ, സബ് സെന്റർ, സാംസ്കാരിക നിലയം എന്നിവയുടെ നിർമ്മാണ

അപകടകരമായി ബസ് ഓടിക്കുന്ന കെഎസ്ആർടിസി ഡ്രൈവറെ പിരിച്ചുവിടണം: ഡിവൈഎഫ്ഐ

തിരുനെല്ലി: യാത്രക്കാരുടെ ജീവൻ പണയംവെച്ച് നിരന്തരം അപകടകരമായി ബസ് ഓടിക്കുന്നുവെന്ന് ആരോപിച്ച് മാനന്തവാടി-കുട്ട റൂട്ടിലെ കെഎസ്ആർടിസി ഡ്രൈവർ സുനിമോനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.മറ്റ് വാഹനങ്ങൾക്ക് നേരെ ബസ് ഓടിച്ച് പ്രകോപനം സൃഷ്ടിക്കുക,

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.

ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നത്തെ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 11,185 രൂപയായി.ഒരു പവന്‍ 89,480 രൂപയും. വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല.ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന

മീനങ്ങാടിയിൽ വീട് കുത്തിത്തുറന്ന് മോഷണം; 12 പവൻ സ്വർണവും പണവും കവർന്നു.

മീനങ്ങാടി: ചണ്ണാളിയിൽ വീട് കുത്തിത്തുറന്ന് 12 പവൻ സ്വർണവും പണവും കവർന്നു. പടാളിയിൽ റിയാസിന്റെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. വിവരമറിഞ്ഞ് മീനങ്ങാടി പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന

അനുമോദന യോഗം നടത്തി

പടിഞ്ഞാറത്തറ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനും , വിജയ ശതമാനം വർദ്ധിപ്പിക്കുന്നതനും മികച്ച സഹകരണവും, പിന്തുണയും നല്കിയ വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം

ഇടവേളക്ക് ശേഷം കേരളത്തിൽ മഴ; ഇന്ന് മുതൽ 3 ദിവസം ഇടിമിന്നലോടെ മഴയെത്തും, നാളെ മുതൽ ശക്തമായ മഴ, യെല്ലോ അല‍ർട്ട്

ഒരിടവേളക്ക് ശേഷം കേരളത്തിൽ അടുത്ത അ‌ഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ പത്താം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ടാം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.