കെല്ലൂർ മോഡേൺ ഇംഗ്ലീഷ് സ്കൂൾ ലോക പരിസ്ഥിതി ദിനാചരണവും പ്രവേശനോത്സവവും നടത്തി.പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ വെച്ച് പിടിപ്പിച്ചു.വെള്ളമുണ്ട സബ് ഇൻസ്‌പെക്ടർ സാദിർ തലപ്പുഴ ലോക പരിസ്ഥിതിദിന സന്ദേശം നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു, മോഡേൺ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മമ്മൂട്ടി മുസ്‌ലിയാർ അധ്യക്ഷനായ പരിപാടിയിൽ പ്രിൻസിപ്പൽ ഉസ്മാൻ മുഖ്യ പ്രഭാഷണം നടത്തി.മോഡേൺ ട്രസ്റ്റ് സെക്രട്ടറി ഡോ.കെ ഉസ്മാൻ,ഹെഡ്‌മിസ്ട്രസ്സ് ജസീല പി,മാനേജർ സാദിഖ് മുഹമ്മദ് എന്നിവർ സംസാരിച്ചു.

അപകടകരമായി ബസ് ഓടിക്കുന്ന കെഎസ്ആർടിസി ഡ്രൈവറെ പിരിച്ചുവിടണം: ഡിവൈഎഫ്ഐ
തിരുനെല്ലി: യാത്രക്കാരുടെ ജീവൻ പണയംവെച്ച് നിരന്തരം അപകടകരമായി ബസ് ഓടിക്കുന്നുവെന്ന് ആരോപിച്ച് മാനന്തവാടി-കുട്ട റൂട്ടിലെ കെഎസ്ആർടിസി ഡ്രൈവർ സുനിമോനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.മറ്റ് വാഹനങ്ങൾക്ക് നേരെ ബസ് ഓടിച്ച് പ്രകോപനം സൃഷ്ടിക്കുക,







