പടിഞ്ഞാറത്തറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 2006 – 2008 വർഷത്തെ ഹ്യൂമാനിറ്റീസ് & സയൻസ് ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.. പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹ സമ്മാനമായി ഹയർ സെക്കണ്ടറി ലൈബ്രറിക്ക് റീഡിംഗ് കം കോൺഫറൻസ് ടേബിൾ കൈമാറി. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ശിവസുബ്രഹ്മണ്യൻ ,പി ടി എ പ്രസിഡണ്ട് നാസർ അദ്ധ്യാപകരായ ബിജുകുമാർ, സാലി പൂർവ്വ വിദ്യാർത്ഥികളായ മുഹമ്മദ് ബഷീർ, ദിവീന, ഹബീബ, പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

അപകടകരമായി ബസ് ഓടിക്കുന്ന കെഎസ്ആർടിസി ഡ്രൈവറെ പിരിച്ചുവിടണം: ഡിവൈഎഫ്ഐ
തിരുനെല്ലി: യാത്രക്കാരുടെ ജീവൻ പണയംവെച്ച് നിരന്തരം അപകടകരമായി ബസ് ഓടിക്കുന്നുവെന്ന് ആരോപിച്ച് മാനന്തവാടി-കുട്ട റൂട്ടിലെ കെഎസ്ആർടിസി ഡ്രൈവർ സുനിമോനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.മറ്റ് വാഹനങ്ങൾക്ക് നേരെ ബസ് ഓടിച്ച് പ്രകോപനം സൃഷ്ടിക്കുക,







