മോദിയുടെ വീഡിയോയ്ക്ക് ഡിസ്‌ലൈക്ക് തരംഗം; രക്ഷയില്ലാതെ ഡിസ്‌ലൈക്ക് ബട്ടണ്‍ ഓഫ് ചെയ്തു.

ന്യൂദല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച വീഡിയോയ്ക്ക് മിനുറ്റുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ഡിസ്‌ലൈക്കുകള്‍ വന്നതിന് പിന്നാലെ ഡിസ്‌ലൈക്ക് ബട്ടണ്‍ ഓഫ് ചെയ്ത് ബി.ജെ.പി.

ബി.ജെ.പി ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയ്ക്കാണ് മിനുറ്റുകള്‍ക്കുള്ളില്‍ ലൈക്കുകളെ മറികടന്ന് ആയിരക്കണക്കിന് ഡിസ്‌ലൈക്ക് വന്നത്.

ഡിസ്‌ലൈക്ക് ബട്ടണ്‍ ഓഫ് ചെയ്തതിന് പിന്നാലെ കമന്റ് സെക്ഷനില്‍ പ്രതിഷേധവുമായി നിരവധി പേരാണ് എത്തിയത്. എന്തിനാണ് ഡിസ് ലൈക്ക് ബട്ടണ്‍ ഓഫാക്കിയതെന്നും, അഭിപ്രായ സ്വാതന്ത്ര്യം എവിടെപ്പോയെന്നും തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് കീഴില്‍ വരുന്നത്.

ലൈക്ക്, ഡിസ്‌ലൈക്ക് ബട്ടണുകള്‍ എത്രയും പെട്ടെന്ന് തിരികെ കൊണ്ടുവരണമെന്നും നിരവധി പേര്‍ പറയുന്നുണ്ട്. ഡിസ്‌ലൈക്ക് ചെയ്യുന്നവര്‍ പാകിസ്താനില്‍ നിന്നാണെന്നാണ് ഒരാള്‍ പരിഹാസ രൂപേനെ കമന്റ് ചെയ്തിരിക്കുന്നത്. കമന്റെന്നാണ് ഓഫാക്കുക എന്ന ചോദ്യവും ആളുകള്‍ ഉന്നയിക്കുന്നുണ്ട്.

ചൊവ്വാഴ്ച്ച രാവിലെയാണ് രാജ്യത്തെ വൈകിട്ട് ആറുമണിക്ക് അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന വിവരം മോദി അറിയിച്ചത്. തനിക്ക് ഒരു സന്ദേശം പങ്കുവെക്കാനുണ്ടെന്നായിരുന്നു മോദി പറഞ്ഞത്.

സന്ദേശമെന്താണ് എന്നത് സംബന്ധിച്ച് വിശദാംശങ്ങള്‍ പങ്കുവെക്കാത്തതിനെ തുടര്‍ന്ന് എന്താണ് മോദിയ്ക്ക് പറയാനുണ്ടാകുക എന്നതിനെക്കുറിച്ചും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.
കൊവിഡ് ആഘോഷവേളകള്‍ക്കിടയില്‍ ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും കരുതലോടെ പെരുമാറണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.

‘പലരും കൊവിഡ് ഭീതി മാറിയെന്ന മട്ടിലാണ് പെരുമാറുന്നത്. എന്നാല്‍ വാക്സിന്‍ വരുന്നത് വരെ കൊവിഡുമായുള്ള പോരാട്ടം അവസാനിച്ചില്ലെന്ന് മനസിലാക്കണം. എല്ലാ രാജ്യങ്ങളും വാക്സിനായുള്ള പോരാട്ടം തുടരുകയാണ്. നമ്മുടെ രാജ്യവും അതിനുള്ള ശ്രമം നടത്തുന്നുണ്ട്”. മോദി പറഞ്ഞു.

മുളകുപൊടി കാന്‍സറുണ്ടാക്കിയേക്കാം; മുളകുപൊടിക്കും ഉണ്ട് പാര്‍ശ്വഫലങ്ങള്‍

ഭക്ഷണത്തിന് രുചികൂട്ടാനായി എല്ലാവരും ഒരുപോലെ ഉപയോഗിക്കുന്ന ഒരു ചേരുവയാണ് മുളകുപൊടി. മലയാളികള്‍ക്ക് മുളകുപൊടിയില്ലാത്ത കറികളെക്കുറിച്ച് ചിന്തിക്കാന്‍ കൂടി കഴിയില്ല. എന്നാല്‍ ഈ മുളകുപൊടി ആരോഗ്യത്തിന് ഗുണകരമല്ലെന്നാണ് ‘ ഫ്രോണ്ടിയേഴ്‌സ് ഇന്‍ ന്യൂട്രീഷന്‍’ ല്‍ പ്രസിദ്ധീകരിച്ച

പാലില്‍ കുതിര്‍ത്ത ഉണക്കമുന്തിരി; ഗുണങ്ങൾ ചർമ്മത്തിന് മുതൽ ഹൃദയത്തിന് വരെ

പാലില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കാലങ്ങളായി പലരും പിന്തുടര്‍ന്ന ലളിതവും അതേ സമയം ആരോഗ്യകരവുമായ ഒരു ഭക്ഷണമാണ്. കാല്‍സ്യം അടങ്ങിയ പാലും നാരുകളാല്‍ സമ്പുഷ്ടമായ ഉണക്കമുന്തരിയും ആരോഗ്യത്തിന് മികച്ചതാണെന്നതില്‍ സംശയമില്ല. അങ്ങനെയുള്ളപ്പോള്‍ രണ്ടും ചേര്‍ന്ന ഈ

എത്ര സമ്പാദിച്ചിട്ടും കൈയ്യില്‍ പണമില്ലേ… പിന്നില്‍ പണം കൈകാര്യം ചെയ്യുന്നതിലെ ഈ 7 തെറ്റുകളാവാം

നല്ല വരുമാനം ഉണ്ടായാലും പലരും പലപ്പോഴും അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് സാമ്പത്തിക ബുദ്ധിമുട്ട്. ശമ്പളം വര്‍ദ്ധിച്ചാലും പണത്തിന്റെ വരവും ചിലവും പലപ്പോഴും നിയന്ത്രിക്കാന്‍ സാധിക്കാത്ത സ്ഥിതി. ഇതിന് പിന്നില്‍ മോശം സമ്പാദ്യ ശീലങ്ങളാവാം. ദീര്‍ഘകാലത്തേക്ക്

ഓരോ നീക്കവും നിരീക്ഷിക്കുന്നുണ്ട്; ജിപിഎസിനെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്.

തിരുവനന്തപുരം:സ്മാര്‍ട്ട് ഫോണിലെ ജിപിഎസ് സംവിധാനം ഉപയോഗിച്ച് നമുക്ക് പല സ്ഥലങ്ങള്‍ കണ്ടുപിടിക്കാം, ഓണ്‍ലൈന്‍ ഡെലിവറികള്‍ ഹാക്ക് ചെയ്യാം, ഹോട്ടലുകള്‍ കണ്ടുപിടിക്കാം അല്ലേ? എന്നാല്‍ ഇതേ ജിപിഎസ് നിങ്ങളുടെ വവരങ്ങളെല്ലാം ചോര്‍ത്തുന്ന ചാരനാണെന്നറിയാമോ? . വ്യക്തി

അധ്യാപക കൂടിക്കാഴ്ച്ച

സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താം തരം തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്

ആശ പ്രവർത്തക നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ പനമരം ഗ്രാമ പഞ്ചായത്തിലെ 11 വാർഡിലേക്ക് ആശ പ്രവർത്തകയെ നിയമിക്കുന്നു. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. അതാത് വാർഡുകളിൽ സ്ഥിരതാമസക്കാരായ 25നും 45നുമിടയിൽ പ്രായമുള്ള വിവാഹിതരായ സ്ത്രീകൾക്കാണ് അവസരം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.