കോട്ടത്തറ : ഒരു മാസത്തോളം പൊട്ടക്കിണറ്റില്‍ കിടന്ന നായക്കുട്ടിയെ രക്ഷപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ താരമായ അൻസിലയെ അനിമല്‍ റെസ്ക്യൂ വയനാട് ആദരിച്ചു.കോട്ടത്തറ ഗവണ്‍മെന്റ് സ്കൂളില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍ മൊമെന്റോയും ക്യാഷ് അവാര്‍ഡും കൈമാറി.
അനിമല്‍ റെസ്ക്യൂ വയനാട് ഭാരവാഹികളായ നേമിരാജൻ, താഹിര്‍ പിണങ്ങോട്, പ്രകാശ് പ്രാസ്കോ, രാജേഷ്, അലി സഞ്ജിത്ത് തങ്കച്ചൻ പിടിഎ ഭാരവാഹികള്‍ സ്കൂള്‍ ടീച്ചേഴ്സ് എന്നിവര്‍ പങ്കെടുത്തു.